Breaking News
ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം |
കുവൈത്തിൽ മോഷണക്കേസിൽ പരാതിനൽകാൻ പോയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

May 16, 2021

May 16, 2021

കുവൈത്ത് സിറ്റി :കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ വീട്ടില്‍ നിന്നു പോലീസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ അബ്ബാസിയയിലാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെ(60) മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ഹസാവി പ്രദേശത്തുവെച്ച്‌ ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. റസാഖിന്‍റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. വിവരം സ്‌പോണ്‍സറെയും സഹ താമസക്കാരനെയും അറിയിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച്‌ പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഒപ്പം താമസിച്ചിരുന്നവര്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. റസാഖിന്‍റെ മൊബൈലിലേക്ക് നിരന്തരം വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് കൂടെ താമസക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റസാഖ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലിസ് സ്‌പോണ്‍സറെ അറിയിച്ചത്.

എന്നാല്‍ റസാഖിന്‍റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News