Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
വന്ദേഭാരത് മിഷൻ : അഞ്ചാം ഘട്ടത്തിൽ ദോഹയിൽ നിന്ന് സർവീസ് നടത്തുന്നത് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ,ഷെഡ്യുൾ കാണാം  

July 29, 2020

July 29, 2020

ദോഹ : കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ. നേരത്തെ മൂന്ന് ഘട്ടങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് സർവീസുകൾ നടത്തിയിരുന്നതെങ്കിൽ പിന്നീട് ഈ ദൗത്യം സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയെ ഏൽപിക്കുകയായിരുന്നു. എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളിലും മുൻകൂട്ടി വിവരം അറിയിക്കാതെ സർവീസുകൾ റദ്ദാക്കുന്നത് ഉൾപെടെയുള്ള വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാൽ നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില ഗൾഫ് രാജ്യങ്ങളിൽ കമ്പനി അധികൃതർ രംഗത്തെത്തിയിരുന്നു.

അതേസമയം,കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ പഴയ ആവേശം കാണിക്കുന്നില്ല.ഈ ഘട്ടത്തിൽ സർവീസ് നടത്തുന്നത് ലാഭകരമാവില്ലെന്ന് മനസിലാക്കിയാവാം ഇൻഡിഗോ പിൻമാറിയതെന്നാണ് സൂചന.ഇതിനിടെ,ഇന്ത്യയുടെ ദേശീയ കരിയറിന് പകരം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യം സ്വകാര്യ വിമാനക്കമ്പനികൾ ഏൽപിച്ചതിൽ ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾക്ക് അതൃപ്തിയുണ്ട്.

ആഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അഞ്ചാം ഘട്ടത്തിൽ ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ ഇവയാണ് :

ആഗസ്റ്റ് - 01 : ദോഹ - കോഴിക്കോട് (രാവിലെ 11.30)

ആഗസ്റ്റ് - 05 : ദോഹ - കണ്ണൂർ (ഉച്ചക്ക് 2.15)

ആഗസ്റ്റ് - 06 : ദോഹ - തിരുവനന്തപുരം (ഉച്ചയ്‌ക്ക് 2)

ആഗസ്റ്റ് - 08 : ദോഹ - കോഴിക്കോട് (രാവിലെ 11.30)

ആഗസ്റ്റ് - 09 : ദോഹ - കൊച്ചി (രാവിലെ 11.45)

ആഗസ്റ്റ് - 13 : ദോഹ - തിരുവനന്തപുരം (ഉച്ചക്ക് 2)

ചെന്നൈ,തിരുച്ചിറപ്പള്ളി,ജയ്പൂർ,ഡൽഹി,മുംബൈ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഈ ഘട്ടത്തിൽ ദോഹയിൽ നിന്നും സർവീസുകൾ ഉണ്ട്.ഈ സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ഇന്ത്യാ എക്സ്പ്രസ്സ് തുടങ്ങിയതായും ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News