Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
വന്ദേഭാരത് മിഷനിൽ യാത്ര ചെയ്യുന്നവർ മറ്റു സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റെടുക്കരുതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി 

July 07, 2020

July 07, 2020

ദോഹ: വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നാട്ടിലെത്തിയാല്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തന്നെ പോകണമെന്നാണ് എംബസി ട്വിറ്ററില്‍ അറിയിച്ചത്. വന്ദേഭാരത് വിമാനത്തോടനുബന്ധിച്ച് നാട്ടില്‍ നിന്നുള്ള കണക്ഷന്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണം. കാരണം ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് ആ സംസ്ഥാനത്ത് തന്നെ കൊറന്റൈൻ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് എത്താൻ കഴിയൂ എന്നും  എംബസി ഓര്‍മിപ്പിച്ചു.

അതേസമയം,നേരത്തെ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായി  വന്ദേഭാരത് ദൗദ്യത്തിന്റെ നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്ത 51 വിമാനങ്ങളുടെ പട്ടിക മാത്രമാണ് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇതിൽ 36 സർവീസുകൾ മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തുക..കൊച്ചിയിലേക്ക് 12ഉം തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് എട്ട് സർവീസുകളുമാണ് നാലാം ഘട്ടത്തിൽ   ജൂലൈ 7 മുതല്‍ 23 വരെ ഇന്‍ഡിഗോ വിമാനമാണ് സര്‍വീസ് നടത്തുന്നത്.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.യാത്രക്കാരുടെ ലഭ്യതക്കനുസരിച്ചായിരിക്കും കൂടുതൽ ഷെഡ്യുളുകൾ പ്രഖ്യാപിക്കുകയെന്നാണ് വിവരം.

എംബസിയില്‍ നിന്ന് അനുമതില്‍ ലഭിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം എംബസിയിൽ പേർ രജിസ്റ്റർ ചെയ്തതിന്റെ ഇ.ഒ.ഐ.ഡി നമ്പറുള്ള ആർക്കും നേരിട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News