Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വടകര കക്കട്ടിൽ സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി 

December 01, 2020

December 01, 2020

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശിയെ ഒമാനിൽ താമസ സ്​ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിര്‍ (29) ആണ്​ മരിച്ചത്. ബിദായയിലെ താമസ സ്​ഥലത്ത്​ തൂങ്ങിയ നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി ചെയ്​തിരുന്ന താഹിര്‍ മലയാളിയുടെ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായി അടുത്തിടെയാണ്​ ബിദായയില്‍ എത്തിയത്. തിങ്കളാഴ്​ച കഫ്​തീരിയയില്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയും മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഭാര്യ നാട്ടിലാണ്. മക്കളില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 


Latest Related News