Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
വന്ദേഭാരത് മിഷൻ : രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്നും കേരളത്തിലേക്ക് നാല് സർവീസുകൾ 

May 13, 2020

May 13, 2020

മസ്കത്ത് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്നും കേരളത്തിലെ വിവിധ സെക്റ്ററുകളിലേക്ക് നാല് സർവീസുകൾ നടത്തും. മെയ് 17 ഞായർ മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ്.

മെയ് 20 ബുധനാഴ്ച സലാലയിൽ നിന്നും കോഴിക്കോട്ടേക്കും 22 വെള്ളിയാഴ്ച  മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും 23 ശനിയാഴ്ച മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കുമാണ് മറ്റു സർവീസുകൾ.

18 ന് മസ്കത്തിൽ നിന്ന് ഹൈദരാബാദിലേക്കും 20 ന് ബംഗളുരുവിലേക്കും 21 ന് ഡൽഹിയിലേക്കും 23ന് ബീഹാറിലെ ഗയയിലേക്കും മസ്കത്തിൽ നിന്ന് സർവീസുകൾ ഉണ്ടാവും.ഒമാനിൽ നിന്നും രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് എട്ട് സർവീസുകളാണ് ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News