Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  |
വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ ദോഹയിൽ നിന്ന് കേരളത്തിലേക്ക് അഞ്ച് സർവീസുകൾ 

May 24, 2020

May 24, 2020

ദോഹ : വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തിൽ ഖത്തറിൽ നിന്നും അഞ്ചു വിമാനസർവീസുകൾ ഉണ്ടാവുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.രണ്ടാം ഘട്ടത്തിലെ അധിക വിമാനങ്ങളായാണ് മെയ് 29 ന് ആരംഭിക്കുന്ന ഈ സർവീസുകൾ ഉൾപെടുത്തിയിരിക്കുന്നത്.അതേസമയം ഷെഡ്യുളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാനും സാധ്യതയുണ്ട്.

പുതിയ  ഷെഡ്യുൾ പ്രകാരം, കേരളത്തിലേക്കുള്ള അഞ്ച് സർവീസുകൾ ഉൾപെടെ ഇന്ത്യയിലേക്ക് പതിനൊന്ന് വിമാനങ്ങളാണ് സർവീസ് നടത്തുക. മെയ് 29 ന് കണ്ണൂരിലേക്കാണ് കേരളത്തിലേക്കുള്ള ആദ്യ സർവീസ്.മെയ് മുപ്പതിനും ജൂൺ രണ്ടിനും കൊച്ചിയിലേക്കും ജൂൺ മൂന്നിന് തിരുവനന്തപുരത്തേക്കും ജൂൺ നാലിന് കണ്ണൂരിലേക്കുമാണ് കേരളത്തിലേക്കുള്ള മറ്റു സർവീസുകൾ.കോഴിക്കോട്ടേക്ക് സർവീസുകൾ ഉണ്ടായിരിക്കില്ല.ആദ്യ ഷെഡ്യുളിൽ രണ്ടും രണ്ടാം ഘട്ടത്തിൽ മൂന്നും വിമാനങ്ങളാണ് ദോഹയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയത്.

പുതിയ ഷെഡ്യുൾ 

മെയ് 29 : ദോഹ - കണ്ണൂർ / IX 1774

മെയ് 30 : ദോഹ : ഡൽഹി  / AI 0972

                : ദോഹ - അഹമദാബാദ് / AI 1928

                 : ദോഹ - കൊച്ചി / IX 1476

മെയ് 31  : ദോഹ - അമൃത്‌സർ IX 1928

                  : ദോഹ - ശ്രീനഗർ AI 1928

ജൂൺ 2 : ദോഹ - കൊച്ചി / IX 1476

ജൂൺ 3 : ദോഹ - ചെന്നൈ AI 1926

               : ദോഹ - തിരുവനന്തപുരം IX 1374

ജൂൺ 4 : ദോഹ - ലഖ്‌നൗ A1 1930

              : ദോഹ - കണ്ണൂർ AI 1774

എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് അടുത്ത ഘട്ടത്തിലും സർവീസുകൾ നടത്തുന്നത്. വന്ദേഭാരത് മിഷനിൽ ഇൻഡിഗോയ്ക്ക് കൂടി അനുമതി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും എപ്പോൾ മുതലാണ് സർവീസ് നടത്തുകയെന്നത് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News