Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സംരംഭങ്ങൾ തുടങ്ങാം,നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ 

September 20, 2020

September 20, 2020

തിരുവനന്തപുരം : നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ  നോർക്കയും  കേരള  ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത  വായ്പാ  പദ്ധതി ആവിഷ്കരിച്ചു. ചീഫ് മിനിസ്റ്റേഴ്സ് എൻട്രപ്രനർഷിപ് ഡവലപ്മെൻറ് പ്രോഗ്രാം  പ്രകാരമാണ്  പദ്ധതി  നടപ്പാക്കുന്നത്. ഇതനുസരിച്ച്  30 ലക്ഷം  രൂപ വരെ വായ്പ  അനുവദിക്കും. ഇതിൽ 15 ശതമാനം (പരമാവധി 3 ലക്ഷം) മൂലധന സബ്സിഡിയാണ്. കൃത്യമായി  വായ്പ തിരിച്ചടയ്ക്കുന്നവർക്ക്  ആദ്യ  4  വർഷം 3 ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ്  വായ്പയുടെ പലിശയെങ്കിലും 3 ശതമാനം  വീതം നോർക്ക, കെഎഫ്സി സബ്സിഡി  ഉള്ളതിനാൽ  ഉപഭോക്താവ്  4 ശതമാനം പലിശ അടച്ചാൽ മതിയാകും.

വർക്ക് ഷോപ് , സർവീസ് സെന്റർ, ബ്യൂട്ടി പാർലർ, ഹോട്ടൽ , ഹോം സ്റ്റേ, ലോഡ്ജ് , ക്ലിനിക്,  ജിം, സ്പോർട്സ് ടർഫ്, ലോൺട്രി സർവീസ് എന്നിവയും  ഫുഡ് പ്രോസസിങ്,  ബേക്കറി ഉൽപന്നങ്ങൾ , ഫ്ലോർ  മിൽ, ഓയിൽ മിൽ , കറി പൗഡർ യൂണിറ്റ്,  ചപ്പാത്തി നിർമാണം, വസ്ത്ര  നിർമാണം  തുടങ്ങിയ  മേഖലകളിലാണ്.വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots .org  ൽ  സമർപ്പിക്കാം.
വിശദവിവരം  ടോൾഫ്രീ  നമ്പറുകളായ 00 91 88 02 012345 (വിദേശത്തുനിന്ന് മിസ്ഡ് കാൾ  സേവനം ), 1800 -425 --3939 , 18 00 -425 -8590 (ഇന്ത്യൽ  നിന്ന് ).
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News