Breaking News
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ ആഫ്രിക്കന്‍ വംശജന്‍; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം | ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി  | താലിബാനുമായുള്ള സമാധാന ചര്‍ച്ചയിലെ 'അഴിയാക്കുരുക്കുകള്‍' അഫ്ഗാനിസ്ഥാനെ ആശങ്കപ്പെടുത്തുന്നു | 'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി | സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം | ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി  | ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ  | ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍ | ഖത്തറിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച വീണ്ടും തുറക്കും | കോവിഡിന് ശമനമില്ല,ദുബായിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു |
ഖത്തറുമായുള്ള ചരക്കു നീക്കവും ഗതാഗതവും അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും,ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും യു.എ.ഇ 

January 07, 2021

January 07, 2021

ദോഹ: ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങൾക്കും ഖത്തറിനുമിടയിലെ ചരക്കുനീക്കവും പൊതു ഗതാഗതവും ഉടൻ പുനഃസ്ഥാപിച്ചേക്കുമെന്ന് .യുഎഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു വിഭാഗവും ചേർന്ന് ഒപ്പുവെച്ച കരാർ പ്രാബല്യത്തിൽ വന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ ഗതാഗതം പഴയപടി ആവുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.വിർച്ച്വൽ പ്ലാറ്റ്ഫോം വഴി മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..അൽ ഉല പ്രഖ്യാപനം വളരെ ക്രിയാത്മകമായിരുന്നുവെന്നും യുഎഇയുടെ എല്ലാ പിന്തുണയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ചില പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.എന്നാൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും-" അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇതിനിടെ,സൗദിക്കും ഖത്തറിനുമിടയിലെ കര മാർഗമുള്ള അതിർത്തിയായ സാൽവാ ബോർഡർ വഴിയുള്ള ഗതാഗതം പുനരാരംഭിക്കാനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചതായി സൌദി ദിനപത്രം റിപ്പോർട്ട് ചെയ്തു.

റോഡുകൾ വൃത്തിയാക്കൽ, നവീകരിക്കൽ, തെരുവു വിളക്കുകൾ നന്നാക്കൽ എന്നീ പ്രക്രിയകൾ ഈ മേഖലയിൽ നടന്നു വരികയാണ്. കൂടാതെ കൊവിഡ് വൈറസ് പടരാതെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള നിർദേശവും ഈ പ്രദേശത്തെ കടകൾക്ക് സർക്കാർ നൽകിക്കഴിഞ്ഞതായി അൽ അയ്യാൻ പത്രം  റിപ്പോർട്ട് ചെയ്തു.

അതിർത്തി തുറക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത് സൌദിയുടെ ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേർന്നാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു. പാസ്പോർട്ട് സംബന്ധമായ സേവനങ്ങളും കസ്റ്റംസ്, പൊലീസ്, ട്രാഫിക്, സിവിൽ ഡിഫൻസ് എന്നീ വകുപ്പുകളുടെ സേവനങ്ങളും സാൽവാ അതിർത്തിയിൽ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News