Breaking News
അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
യു.എ.ഇയിൽ താമസവിസയുള്ളവർ വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം 

March 24, 2020

March 24, 2020

ദുബായ് : യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ നാട്ടിലാണെങ്കില്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.. അടിയന്തരഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.
മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്റെ www.mofaic.gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവാസികള്‍ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും  രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിർദേശം.. വെബ്സൈറ്റിലെ സര്‍വീസസ് എന്ന വിഭാഗത്തില്‍ വ്യക്തിഗത സേവനം അഥവാ ഇന്‍ഡിവ്യൂജല്‍ സര്‍വീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്.


ഇതില്‍ ക്ലിക്ക് ചെയ്ത് പേര്, എമിറേറ്റ്സ് ഐഡി നമ്ബര്‍, നാട്ടിലെ മൊബൈല്‍ നമ്ബര്‍, യു എ ഇയിലുള്ള ബന്ധുവിന്റെ നമ്ബര്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അടിന്തിര സാഹചര്യത്തില്‍ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News