Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
വേനൽ മഴ ചതിച്ചു,ഡ്രോണുകൾ ഉപയോഗിച്ച് മഴ പെയ്യിക്കാൻ യു.എ.ഇ ഒരുങ്ങുന്നു

March 20, 2021

March 20, 2021

ദുബായ് : വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് കൃത്രിമ മഴ പെയ്യിക്കാൻ യു.എ.ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴയെത്തിക്കാനാണ് ആലോചനയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകൾ നൽകുന്ന ഇലക്ട്രിക്കൽ ചാർജ് വഴി മഴ പെയ്യിക്കാനാണ് നീക്കം.

പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളിൽ രാസപദാർഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടും. ഇതിന്‍റെ പ്രാഥമിക നടപടികൾ ദുബൈ സനദ് അക്കാദമിയിലാണ് നടത്തുന്നത്.

സാധാരണ ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ മികച്ചതോതിൽ മഴ ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായ കനത്ത മഴയിൽ ദുബൈ വിമാനത്താവളം അടക്കം വെള്ളത്തിലായിരുന്നു. എന്നാൽ, ഇക്കുറി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതല്ലാതെ കനത്ത മഴ എവിടെയും പെയ്തിരുന്നില്ല. യു.എ.ഇ വേനൽകാലത്തിലേക്ക് പ്രവേശിക്കുകയും ചൂട് വർധിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News