Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണക്കടത്ത്,അന്വേഷണം ഉന്നതരിലേക്ക് 

July 06, 2020

July 06, 2020

തിരുവനന്തപുരം : യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം കടത്തിയ കേസിൽ അന്വേഷണം രാജ്യാന്തര റാക്കറ്റുകളിലേക്ക് നീളുന്നു. കസ്റ്റഡിയിലുള്ള യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പിആർഒ സരിത്തിനെയാണ് കൊച്ചി കസ്റ്റംസിന് കൈമാറിയത്. കൂടാതെ ചില ഉന്നതന്മാരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങും. അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. മുമ്പും ഇവർ കള്ളക്കടത്ത് നടത്തിയതായാണ് സൂചന.

ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേൽ സരിത്ത് കാർഗോ വിട്ടുനൽകാൻ സമ്മർദം ചെലുത്തിയ റിപ്പോർട്ടുണ്ട്. കാർഗോ തുറന്നുപരിശോധിച്ചാൽ നിയമനടപടി എടുക്കുമെന്നായിരുന്നു ഭീഷണി.

കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് തിരുവനന്തപുത്ത് എത്തിയ കാർഗോ വിമാനത്തിൽ നിന്ന് 15 കോടി വിലമതിപ്പുള്ള സ്വർണം കസ്റ്റംസ് അധികൃതർ  പിടിച്ചെടുത്തത്. അതേസമയം ആരോപണങ്ങൾ യുഎഇ കോൺസുലേറ്റ് തള്ളി. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. എന്നാൽ പൈപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഓർഡർ നൽകിയിരുന്നില്ലെന്നും യുഎഇ കോൺസുലേറ്റ് കസ്റ്റംസിനോട് പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്ത് നടക്കുന്നത്.. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക           


Latest Related News