Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫിൽ രണ്ട് കോവിഡ് മരണം കൂടി,കുവൈത്തിലും ബഹ്റൈനിലും ഓരോ ആൾ വീതം കോവിഡ്  ബാധിച്ച് മരിച്ചു 

April 14, 2020

April 14, 2020

മനാമ / കുവൈത്ത് സിറ്റി : ബഹ്‌റൈനിലും കുവൈത്തിലും ചൊവ്വാഴ്ച ഓരോ ആൾ വീതം കോവിഡ്19 ബാധിച്ചു മരിച്ചു.കുവൈത്തിൽ കോവിഡ് മൂലമുള്ള മൂന്നാമത്തെ മരണമാണ് ഇന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 79 വയസ്സുള്ള കുവൈത്തി വനിതയാണ് മരിച്ചത്. നേരത്തെ 50 വയസ്സുള്ള കുവൈത്ത് പൗരനും, 46 കാരനായ ഗുജറാത്ത് സ്വദേശിയും കോവിഡ് മൂലം മരിച്ചിരുന്നു.

പുതുതായി 55 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ്  കേസുകളുടെ എണ്ണം 1355 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി. പുതിയ രോഗികളിൽ 26 ഇന്ത്യക്കാർ ഉൾപ്പെടെ 43 പേർ  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്നവരാണ്.  3 ഇന്ത്യക്കാർ ഉൾപ്പെടെ 9 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.  ബ്രിട്ടൻ, ജർമനി   എന്നിവിടങ്ങളിൽ നിന്ന് നിന്ന് മടങ്ങിയെത്തിയ 3 കുവൈത്ത് പൗരന്മാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 60കാരനായ ബഹ്റൈൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.  763 പേരാണ് നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. ചികിൽസയിലുളളവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. ഇവരിൽ 135 പേർ ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News