Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ദുബായിൽ രണ്ട് ഇസ്രായേൽ പൗരന്മാരെ അറസ്റ്റ് ചെയ്തു

November 16, 2020

November 16, 2020

ദുബായ് : ദുബായിൽ രണ്ട്  ഇസ്രായേൽ പൗരന്മാരെ ദുബായ് അറസ്റ്റ് ചെയ്തു.അനുമതിയില്ലാതെ ദുബായിലെ ഒരു പ്രമുഖ സർക്കാർ സ്ഥാപനത്തിന്റെ ഫോട്ടോ പകർത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇസ്രായേൽ മാധ്യമത്തെ ഉദ്ധരിച്ചു തുർക്കിയിലെ അനാദോലു ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അതേസമയം അറസ്റ്റിനുള്ള യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് ഇസ്രായേലിലെ ഹായോം ദിനപത്രം റിപ്പോർട്ട് ചെയ്തു.യു.എ.ഇയിലെ ജൂത സമൂഹം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് യു.എ.ഇ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ സെപ്തംബറിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News