Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

July 23, 2021

July 23, 2021

കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ക്ലിയറൻസ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.യാത്ര മുടങ്ങിയ ഇന്ത്യക്കാർ,കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടു രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് എംബസി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.ആയിരക്കണക്കിന് ഇന്ത്യക്കാർ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും അവശേഷിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദേശിച്ചു.

ജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ : 

https://docs.google.com/forms/d/e/1FAIpQLSermf7g5Im3XSS-jNfuNnA40ixPoas-AciWJjEDJmdym95_UA/viewform

ഇന്ത്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനായാണ് ഓൺലൈൻ വഴി വിവരങ്ങൾ ശേഖരിക്കുന്നത്.ഇന്ത്യയിൽ നൽകുന്ന  കോവിഷീൽഡ്‌ വാക്സിനും കുവൈത്ത് അംഗീകരിച്ച ഓക്സ്ഫോർഡ് ആസ്ട്രസെനക്ക വാക്സിനും തമ്മിൽ വ്യത്യാസമില്ലെന്ന് അധികൃതർ വ്യക്തമാക്കി.വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മറ്റ് യാത്രാ രേഖകൾ കൃത്യമാണെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല.സാധുതയുള്ള താമസാനുമതി രേഖയും തൊഴിൽ കരാറും ഉറപ്പാക്കണം.വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് അധികൃതരാണ് തീരുമാനിക്കുക.കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈത്ത് ഗവണ്മെന്റിന്റെ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. 

ഇക്കാര്യത്തിൽ യാത്രക്കാർക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ എംബസി ഈ മാസം 28 ന് ഓപ്പൺഹൗസ് സംഘടിപ്പിക്കുന്നുണ്ട്.28 ന് വൈകീട്ട് 3.30ന് സൂം മീറ്റിങ് വഴിയാണ് സംശയങ്ങൾക്ക് മറുപടി നൽകുക.

സൂം മീറ്റിംഗ് ഐഡി : 999 7899 3243.കോഡ്‌ : 5126 09. കൂടുതൽ വിവരങ്ങൾക്ക് : info.kuwait@mea.gov.in 

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.

നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21


Latest Related News