Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ഇന്ന് അർധരാത്രി മുതൽ,ഇന്ന് പുറപ്പെടേണ്ട വിമാനങ്ങൾ നേരത്തെയാക്കി 

April 24, 2021

April 24, 2021

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഈ സമയത്തിന് മുമ്പ് തിരിച്ചെത്താൻ കഴിയുന്ന രീതിയിൽ വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു.

തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.  യു.എ.ഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽ ഖൈമ റൂട്ടിൽ അധികവിമാനസർവ്വീസും  നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകളിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ വാങ്ങാവുന്നതാണ്.

ഏപ്രില്‍ 24ന് അര്‍ദ്ധരാത്രി 11.59 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. പത്ത് ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് വിലക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News