Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ പ്രവേശനവിലക്ക്,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

February 03, 2021

February 03, 2021

ജിദ്ദ : ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ സൗദിയിലേക്ക് വരുന്നതിനായി ദുബായിൽ എത്തിയ മലയാളികൾ ഉൾപ്പടെയുള്ളവർ പ്രതിസന്ധിയിലായി.മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിഞ്ഞ ശേഷം 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നു.ഇന്ത്യക്കാർക്ക് നേരിട്ടുള്ള യാത്രാ വിലക്ക് നേരത്തെ തന്നെ നിലവിലുണ്ടായിരുന്നതിനാൽ അത്യാവശ്യമായി തിരിച്ചുപോകേണ്ട പലരും ദുബായിൽ ദിവസങ്ങൾ എണ്ണി കഴിയുന്നതിനിടെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്.ഇവരിൽ മിക്കവാറും രണ്ടാഴ്ചത്തെ സന്ദർശക വിസയിലാണ് ദുബായിൽ എത്തിയത്.

പൊതുവെയുള്ള സംശയങ്ങളും മറുപടിയും

1- വിലക്ക് ഏതെല്ലാം രാജ്യങ്ങൾക്ക്?

യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. എന്നാൽ ഈ രാജ്യങ്ങളില് നിന്നുള്ള സൗദി പൗരന്മാർക്ക് തിരികെ വരാൻ വിലക്കില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശനമില്ല.

2- എപ്പോൾ പ്രാബല്യത്തിൽ വരും?

ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യുഎഇയിൽ നിന്ന് അടക്കം ഇന്ന് രാത്രി വരെ സൗദിയിലേക്ക് ഷെഡ്യൂൾ ചെയ്ത യാത്രകൾക്ക് വിലക്ക് ബാധകമല്ല.

3- നിലവിൽ  യുഎഇയിലുള്ളവർ എന്തു ചെയ്യണം?

നിലവിൽ യുഎഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നവർ അവിടെ തുടരേണ്ടി വരും. യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. നിരവധി പ്രവാസികളാണ് ഇപ്പോൾ യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നത്.

4- ഒമാൻ വഴി വരാൻ ആകുമോ?

ഒമാൻ, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾ വഴി നിലവിൽ യുഎഇയിലേക്ക് വരാനാകും. എന്നാൽ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങൾ എളുപ്പമല്ല.

4- ആരോഗ്യപ്രവർത്തകർക്ക് പ്രവേശനമുണ്ടോ?

സാധാരണഗതിയിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്കിൽ ഇളവുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ആ ഇളവില്ല. വിലക്ക് എല്ലാവർക്കും ബാധകം.

5- നാട്ടിൽ നിന്ന് ലീവ് നീട്ടാൻ ആകുമോ?

ലീവ് നീട്ടാനാകും. കഫീലിനോ സ്‌പോൺസർക്കോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

6- നാട്ടിലേക്ക് തിരിച്ചു പോകാനാകുമോ?

സൗദിയിൽ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇഖാമ ഉടൻ എക്‌സ്പയർ ആകാത്ത പ്രവാസികള് മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത്.

7- തീരുമാനത്തിന് കാരണമെന്ത്?

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതാണ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. വലിയ തോതിൽ നിയന്ത്രണം വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

8- എയർ ബബ്ൾ കരാർ റദ്ദാക്കിയോ?

പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയർ ബബ്ൾ കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവിൽ സൗദിക്ക് എയർബബ്ൾ കരാറില്ല.

9- വിലക്ക് എന്നു നീക്കും?

നേരത്തെ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾക്ക് എല്ലാം സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിലും ഒന്നും പറയുന്നില്ല. രണ്ടു മൂന്നു ദിവസങ്ങൾക്കകം ഇതിൽ വ്യക്തത വരുമെന്ന് കരുതപ്പെടുന്നു.

10- കാര്യങ്ങൾ എപ്പോൾ സാധാരണഗതിയിലാകും?

അതിപ്പോൾ പറയാൻ കഴിയില്ല. കോവിഡ് വാക്‌സിൻ മതിയായ രീതിയിൽ രാജ്യത്തെത്തിയിട്ടില്ല. വാക്‌സിൻ എത്തി നിശ്ചിത ശതമാനം ആളുകൾക്ക് കൊടുക്കുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്താൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് കരുതപ്പെടുന്നു. ഈ വർഷം മധ്യത്തോടെ ഈ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News