Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
പ്രവാസികൾക്കുള്ള  യാത്രാവിലക്ക് പ്രാബല്യത്തിൽ,എത്രനാൾ തുടരുമെന്നറിയാതെ ആയിരങ്ങൾ നാട്ടിൽ കുടുങ്ങി 

April 25, 2021

April 25, 2021

അൻവർ പാലേരി 

ദുബായ് / ദോഹ  : ഇന്ത്യയിൽ കോവിഡ് സാഹചര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ്രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇന്നലെ അർധരാത്രി മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നു.അടുത്ത ദിവസങ്ങളിൽ തിരിച്ചുവരാനിരുന്ന മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായത്.സൗദിയിൽ നേരത്തെ പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുന്നതിനിടെയാണ് യാത്രാവിലക്കിനിടയിലും അനുവദിച്ചിരുന്ന ചില ഇളവുകൾ കൂടി കുവൈത്ത് റദ്ദാക്കിയത്.ഇതിനു പുറമെയാണ് യു.എ.ഇയും ഒമാനും കൂടി ഇന്നലെ മുതൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.ഇത് രണ്ടാം തവണയാണ് പ്രവാസികൾ ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്നത്.

ഖത്തറും ബഹ്‌റൈനും ഇതുവരെ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണം വന്നേക്കുമോ എന്ന ആശങ്കയിൽ തന്നെയാണ് അവരും കഴിയുന്നത്.അതേസമയം,പെരുന്നാളിന് നാടാണയാൻ കണക്കാക്കി നാട്ടിലേക്ക് ടിക്കറ്റെടുത്ത നിരവധി പേർ യാത്ര റദ്ദാക്കിയതായി ദോഹയിലെ പ്രമുഖ ട്രാവൽ ഏജൻസികൾ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.നാട്ടിലെത്തിയ ശേഷം യാത്രാവിലക്ക് ഉൾപെടെയുള്ള നിയന്ത്രണങ്ങൾ വന്നാൽ വീണ്ടും നാട്ടിൽ പെടുമോ എന്ന ആശങ്കയിലാണ് പലരും യാത്ര റദ്ദാക്കുന്നത്.കഴിഞ്ഞ തവണ യാത്രാനിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പലരും എൻട്രി പെർമിറ്റ്,ഹോട്ടൽ കൊറന്റൈൻ ഉൾപ്പെടെയുള്ള കടമ്പകൾ കടന്ന് ഒരു വിധത്തിലാണ് ഖത്തറിൽ തിരിച്ചെത്തിയത്. സമാനമായ അനുഭവം വീണ്ടും നേരിടേണ്ടി വരുമോ എന്നാണ് പലരും ഭയപ്പെടുന്നത്.

മെയ് അഞ്ചു വരെയാണ് യുഎഇയുടെ യാത്രാവിലക്ക്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരാനാണ് സാധ്യത..  ഒമാൻ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യാത്രാവിലക്കും എത്രകാലം നീണ്ടുനിൽക്കും എന്ന കാര്യം വ്യക്തമല്ല. പ്രതിസന്ധി തുടർന്നാൽ പലരുടെയും ജോലിയെയും അതു ബാധിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News