Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് വ്യാഴാഴ്ച, യു.എ.ഇയിലും 5000 കടന്നു 

April 17, 2020

April 17, 2020

ദുബായ് : യു.എ.ഇയിൽ വ്യാഴാഴ്ച 460 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ അകെ രോഗബാധിതരുടെ എണ്ണം 5825 ആയി ഉയർന്നു.യു.എ.ഇക്ക് പുറമെ സൗദി അറേബ്യയിലും ഖത്തറിലും കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. സൗദിയിൽ 518 പേരിലും ഖത്തറിൽ 392 പേരിലുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒമാനിലും രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒമാനിലും കോവിഡ് ബാധിതർ ആയിരം കടന്നിട്ടുണ്ട്.

ജിസിസി രാജ്യങ്ങളിലെ രോഗബാധിതരുടെയും നിലവിൽ ചികിത്സയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ :
സൗദി അറേബ്യ

ആകെ രോഗ ബാധിതർ - 6380
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 5307
ഇതുവരെ രോഗവിമുക്തി നേടിയവർ - 990
മരണം - 83

യു.എ.ഇ
ആകെ രോഗ ബാധിതർ - 5825  
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 4695
ഇതുവരെ രോഗവിമുക്തി നേടിയവർ - 1095
മരണം - 35

ഖത്തർ
ആകെ രോഗ ബാധിതർ - 4103
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 3681
ഇതുവരെ രോഗവിമുക്തി നേടിയവർ - 415
മരണം - 07

ബഹ്‌റൈൻ
ആകെ രോഗ ബാധിതർ - 1700
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 990
ഇതുവരെ രോഗവിമുക്തി നേടിയവർ - 703
മരണം - 07

കുവൈത്ത്
ആകെ രോഗ ബാധിതർ - 1524
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 1263
ഇതുവരെ രോഗവിമുക്തി നേടിയവർ - 258
മരണം - 03

ഒമാൻ
ആകെ രോഗ ബാധിതർ - 1019
നിലവിൽ ചികിത്സയിൽ കഴിയുന്നവർ - 839
ഇതുവരെ രോഗവിമുക്തി നേടിയവർ - 175
മരണം - 05

ഖത്തർ ഉൾപെടെയുള്ള ചില ഗൾഫ് രാജ്യങ്ങൾ രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും രാജ്യം തിരിച്ചു വെളിപ്പെടുത്താത്തതിനാൽ ഇവരിൽ മലയാളികളും ഇന്ത്യക്കാരും എത്രപേരുണ്ടെന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതേസമയം,കുവൈത്തിലെ രോഗബധിതരിൽ 860 പേർ ഇന്ത്യക്കാരാണ്. സൗദിയിൽ ഇതുവരെ186 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് മലയാളികള്‍ മാത്രമാണ് ഇന്ത്യക്കാരിൽ കോവിഡ് ബാധിച്ചു മരിച്ചതെന്നും  ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യു.എ.ഇ യിൽ ഇതുവരെ നാല് മലയാളികളാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.യു.എ.ഇയിലെ മൊത്തം രോഗബാധിതരിൽ മലയാളികൾ വലിയൊരു ശതമാനം ഇന്ത്യക്കാരും ഉൾപെടും.ഖത്തറിലും രോഗബാധിതരായ പ്രവാസികളിൽ മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാർ നിരവധിയാണ്.

(കണക്കുകൾ 2020 ഏപ്രിൽ 17 11 am വരെ)

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News