Breaking News
മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഉപരോധത്തിന് മൂന്ന് വർഷം,ഖത്തർ ജനതയെ അഭിവാദ്യം ചെയ്ത് വിദേശകാര്യ മന്ത്രി

June 05, 2020

June 05, 2020

ദോഹ : ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ ഖത്തർ ജനതയെ സല്യൂട്ട് ചെയ്യുന്നതായി വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്‌  മുഹമ്മദ് ബിൻ അബ്ദുൽറഹിമാൻ അൽതാനി പറഞ്ഞു.

"ഒരാഴ്ച്ച നീണ്ട വ്യാജ പ്രചാരണത്തിലൂടെ സഹകരണ കൗണ്‍സിലിന്റെ പ്രതിഛായ തന്നെ തകര്‍ത്ത് ഏര്‍പ്പെടുത്തിയ അന്യായമായ ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഖത്തരി ജനതയെയും പ്രവാസികളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ശെയ്ഖ് ദൈവത്തിന് സ്തുതി" ശൈഖ്‌  മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ ഒട്ടേറെ വെല്ലുവിളികൾ നാം അതിജീവിച്ചു. പ്രശ്‌നപരിഹാരത്തിനായി നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്.അവസാനമായി നടന്ന ചർച്ചകൾ ഉൾപടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെല്ലുവിളികൾ അതിജീവിക്കുന്നതിനും ജിസിസിയുടെ പിന്തുണ ഏറെ ഗുണം ചെയ്തിട്ടുണ്ട്.എന്നാൽ  ദൗർഭാഗ്യവശാൽ ധ്രുവീകരണം ഇപ്പോഴും നിലനിൽക്കുകയാണ്.പരസ്പര ബഹുമാനവും തുല്യതയും നിലനിർത്തിക്കൊണ്ട് അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചു കൊണ്ടുള്ള നിരുപാധിക ചർച്ചയ്ക്ക് ഖത്തർ ഇപ്പോഴും സന്നദ്ധമാണ്. ഒരിക്കൽ ഇക്കാര്യം  ഉപരോധ രാജ്യങ്ങളും ഇക്കാര്യം മനസ്സിലാക്കുമെന്നും പൂർവികർ  കെട്ടിപ്പെടുത്ത ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) ജനാഭിലാഷത്തിനൊത്ത് ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ജൂൺ അഞ്ചിനാണ് യു.എ.ഇ,സൗദി അറേബ്യ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ കര-ജല-വ്യോമ മാർഗങ്ങൾ അടച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. തുടക്കത്തിൽ ജിസിസിക്ക് പുറത്തുള്ള മറ്റു ചില രാജ്യങ്ങളും ഉപരോധത്തിൽ പങ്കു ചേർന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.അതേസമയം,ഉപരോധ കാലയളവിൽ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിച്ചാണ് ഖത്തർ വെല്ലുവിളികളെ അതിജീവിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News