Breaking News
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  |
ഒമാനിൽ മൂന്നു മലയാളികൾ കൂടി മരിച്ചു,രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് ഏഴ് മലയാളികൾ

July 03, 2021

July 03, 2021

മസ്കത്ത് : ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു.  തൃശൂര്‍ പറവട്ടാണി സ്വദേശി വിൻസൺ മൈക്കിൾ (58)ആണു മരിച്ചവരിൽ ഒരാൾ.സെന്റ് ആന്റണി സ്ട്രീറ്റില്‍ താമസിക്കുന്ന എടപ്പാറ വീട്ടില്‍ മൈക്കിളിന്റെ മകനാണ്.മസ്‌കത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഒമാനിലെ അല്‍ കഹ്‌ലൂല്‍ ട്രേഡിങ് എന്റര്‍പ്രൈസസില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മാതാവ്: റോസമ്മ. ഭാര്യ: ജോസ്ഫീന ഒമാനിലുണ്ട്.മകന്‍: വിനീഷ്. മരുമകള്‍: സ്മിതാ റാണി.

മലപ്പുറം വളാഞ്ചേരി വലിയ കുന്ന് കൊടുമുടി സ്വദേശി പതിയാന്‍ പറമ്പില്‍ മരക്കാര്‍ മകന്‍ സാബിത് (36) കോവിഡിനെ തുടര്‍ന്ന് സുഹാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ചാണു മരിച്ചത്. സുവൈഖില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഫാരിഷ സാബിത്. മക്കള്‍: ഫാത്തിമ ഷഹ്മ, മുഹമ്മദ് ശമ്മാസ്. സഹോദരങ്ങള്‍: ഷിഹാബ്, ഷഫീഖ് (ഒമാന്‍), ഷാഹിന.

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കര്‍ (62) സലാലയില്‍ വച്ചാണു മരിച്ചത്. ന്യൂമോണിയ ബാധിതനായി കുറച്ചു ദിവസമായി സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ അല്‍ കൗസര്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ ഖദീജ. മക്കള്‍: മൈമൂന പര്‍വീണ്‍, മുഹമ്മദ് ഫാസിര്‍, അബ്ദുല്‍ സാഹില്‍.

കഴിഞ്ഞ ദിവസം ഡോക്ടർ ഉൾപെടെ നാല് മലയാളികൾ മരിച്ചിരുന്നു.കൊല്ലം സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ (51), തൃശൂര്‍ സ്വദേശി അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64), കൊല്ലം സ്വദേശി സണ്ണി മാത്യു, മലപ്പുറം സ്വദേശി ദേവദാസ് എന്നിവരാണ് മരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BB9NdCKduNyLN3GT5qQzf9
 


Latest Related News