Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
അബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു,രണ്ടു മലയാളികൾ ഉൾപെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു 

April 23, 2021

April 23, 2021

അപകടത്തിൽ മരിച്ചവർ : ഇബ്രാഹിം മഠത്തിൽ / രാജു ചീരൻ സാമുവൽ / പങ്കിൾ പട്ടേൽ 

അബുദാബി : പടിഞ്ഞാറന്‍ പ്രവിശ്യയായ ഹലീബില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച്  രണ്ടു മലയാളികള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി ഇബ്രാഹിം മഠത്തില്‍ (57 ), ചാലിശ്ശേരി സ്വദേശി രാജു ചീരന്‍ സാമുവല്‍(42 ) , ഗുജറാത്ത് സ്വദേശി പങ്കിള്‍ പട്ടേല്‍(26 ) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

മരിച്ചവർ എല്‍ ആന്‍ഡ് ടി കമ്പനിയിലെ ജീവനക്കാരാണ്.വ്യാഴാഴ്ച രാവിലെ 8.45ന്  അസബിലെ താമസ സ്ഥലത്തുനിന്ന് ഹലീബിലെ ഓയിൽഫീൽഡിലേയ്ക്കു പോകുന്നതിനിടെയായിരുന്നു അപകടം.ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉൾറോഡിൽനിന്ന് പ്രധാന റോഡിലേയ്ക്ക് കയറവെ അമിത വേഗത്തിലെത്തിയ ലാൻഡ്ക്രൂയിസർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.

നാലു പേർ സംഭവസ്ഥലത്തു നിന്നും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല. ഇബ്രാഹിമിന്റെ ഭാര്യ ഷഹറാബി. മൂന്നു കുട്ടികളുണ്ട്.

അബുദാബി ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News