Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം : കേരളമില്ലാതെ എംബസിയുടെ സാധ്യതാ പട്ടിക 

May 23, 2020

May 23, 2020

ദോഹ : വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഖത്തറിൽ നിന്നും കേരളമൊഴികെയുള്ള സ്ഥലങ്ങളിലേക്കുള്ള സാധ്യതാ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു. ചെറിയ പെരുന്നാളിന് ശേഷമുള്ള മൂന്നാം ഘട്ടത്തിൽ ചെന്നൈ,മുംബൈ, ഡൽഹി, അഹ്​മദാബാദ്​, ലഖ്​​നോ, അമൃത്​സർ എന്നിവിടങ്ങളിലേക്കാണ്​ സർവീസുകൾക്ക് സാധ്യതയുള്ളതെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തിലേക്കുള്ള സർവീസുകളെ കുറിച്ച് ട്വീറ്റിൽ പരാമർശിച്ചിട്ടില്ല.മൂന്നാം ഘട്ടത്തിൽ കേരളത്തെ ഒഴിവാക്കിയോ എന്ന ഒരാളുടെ ചോദ്യത്തിന് ഇല്ലെന്ന് എംബസി മറുപടി നൽകിയിട്ടുണ്ട്.മൂന്നാം ഘട്ട സർവീസുകൾ സംബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എംബസി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ നിന്നുള്ള അന്തിമപട്ടികയിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും രണ്ടാം ഘട്ടത്തിൽ കോഴിക്കോട്,കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിലേക്കുമായി അഞ്ചുസർവീസുകളാണ് ഇതുവരെ വന്ദേഭാരത് മിഷനിൽ ദോഹയിൽ നിന്നും ഉണ്ടായിരുന്നത്.ഗുരുതരമായ അസുഖങ്ങളുള്ളവരും രോഗികളും ഉൾപെടെ നിരവധി പേരാണ് അടുത്ത ഘട്ടത്തിലെങ്കിലും നാടണയാൻ കഴിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്.ഇതിനിടെ,ദോഹയിൽ നിന്നും കേരളത്തിലേക്ക് 28 സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചിട്ടുണ്ടെങ്കിലും ഈ സർവീസുകൾ എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News