Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ചരിത്രത്തിൽ ഇടംപിടിക്കാതെ പോയ ധീരവനിതകളെ റിപ്പബ്ലിക് ദിനത്തിൽ കേരള വുമൺസ് കൾച്ചറൽ സെന്റർ അനുസ്മരിക്കുന്നു

January 25, 2021

January 25, 2021

ദോഹ : എഴുപത്തിരണ്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തർ കെ.എം.സി.സി വനിതാവിഭാഗം  'അൺസങ് ഹീറോയിൻസ്' എന്ന പേരില്‍ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടാതെ പോയ വനിതാ പ്രതിഭ
കളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളാണ് വെബിനാറില്‍ ഉണ്ടാവുക.

ഇന്ത്യയിലെ പ്രശസ്തരായ വനിതാ നേതാക്കള്‍, കെ എം സി സിയുടെ വിവിധ രാജ്യങ്ങളിലെ വനിതാ ഭാരവാഹികള്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

ഇന്ത്യയുടെ രൂപീകരണത്തിൽ മഹത്തായ സംഭാവനകൾ നൽകിയ, ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിക്കാതെ പോയ നായികമാരെ കുറിച്ചുള്ള അനുസ്മരണവും അവരുടെ ത്യാഗനിർഭരമായാ ജീവിതവും അനാവരണം ചെയ്യുന്ന പ്രഭാഷണ പരിപാടികളാണ് വെബ്ബിനറിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇത്തരം പ്രതിഭാധനരായ വനിതകളെ ഓര്‍മ്മിച്ചെടുക്കാനും
പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്താനുമാണ് വെബിനറിലൂടെ KWCC ശ്രമിക്കുന്നതെന്ന് സംഘാടകർ
വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഓവര്‍സീസ്‌ കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ആരതി
കൃഷ്ണ, IUML വനിതാ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി
അഡ്വ നൂർ ബിനാ റഷീദ്,മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം   ഫാത്തിമാ മുസഫര്‍,എം എസ്.എഫ്  അഖി ലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമാ തഹ് ലിയ , കേരള സംസ്ഥാന ഹരിത ഭാരവാഹികളായ
മുഫീദ തെസ്നി, അനഘാ നായര്‍ എന്നിവരും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വനിതാ കെ
എം സി സി നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

നാളെ വൈകീട്ട് 6 മണിക്കാണ് വെബിനാർ നടക്കുക.https://us02web.zoom.us/j/85459678670?pwd=WXNxdGFpZ3Y5SzAwU0J5ZWpvb0FRQT09 എന്ന ലിങ്ക് വഴി പരിപാടിയിൽ സംബന്ധിക്കാം.
Meeting ID: 854 5967 8670
Passcode: 227751
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News