Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി 

August 14, 2020

August 14, 2020

ന്യൂഡൽഹി : ഗൾഫ്‌ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാനാകില്ലെന്ന് ദേശീയ ടെസ്‌റ്റിങ് ഏജൻസി സുപ്രീംകോടതിയെ അറിയിച്ചു. ജെഇഇ മെയിൻ മാതൃകയിൽ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഓൺലൈനായി നടത്താൻ സാധ്യമല്ലെന്നും ഏജൻസി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി .

ഗൾഫില്‍ പരീക്ഷാകേന്ദ്രം വേണമെന്ന ഹർജിയിലാണ് ഏജന്‍സിയുടെ സത്യവാങ്‌മൂലം. എൻജിനിയറിങ് കോഴ്സുകളിലേക്ക് അര്‍ഹരെ തെരഞ്ഞെടുക്കുന്ന പരീക്ഷയും(ജെഇഇ) നീറ്റും ഒന്നായി കാണരുത്‌.  വർഷം 15 ലക്ഷത്തിലധികം പേര്‍ നീറ്റ് എഴുതുന്നു. ജെഇഇ മെയിൻ എഴുതുന്നത് എട്ടുലക്ഷത്തോളവും.  എൻജിനിയറിങ് സീറ്റുകളെ അപേക്ഷിച്ച്‌ മെഡിക്കൽ സീറ്റ് കുറവാണ്‌.

നീറ്റിന് ഈവര്‍ഷം  15, 97,426 അപേക്ഷകരുണ്ട്. രാജ്യത്തുടനീളം ഒറ്റ ദിവസം ഒറ്റ ഷിഫ്‌റ്റിൽ നടത്തേണ്ട പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കൽ പ്രായോഗികമല്ല. നീറ്റ്‌ എങ്ങനെ വേണമെന്നത്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ വിവേചനാധികാരമാണ്, കോടതി അതില്‍ ഇടപെടരുതെന്നും ഏജന്‍സി അഭ്യര്‍ഥിച്ചു. ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ സത്യവാങ്‌മൂലം വെള്ളിയാഴ്‌ച പരിഗണിച്ചേക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News