Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദി പ്രവാസികൾക്ക് ആശ്വാസം,തവക്കൽനാ ആപ് ഇന്ത്യയിലും പ്രവർത്തിച്ചു തുടങ്ങി 

June 13, 2021

June 13, 2021

ജിദ്ദ: സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനായി സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ 'തവക്കല്‍ന' ആപ്പ് ഞായറാഴ്ച മുതല്‍ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളില്‍ ഇന്ന് മുതല്‍ ആപ്പ് പ്രവര്‍ത്തിക്കും.

സൗദിയില്‍നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍നിന്നും വാക്സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്.

രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിന്‍ എടുത്ത് 14 ദിവസങ്ങള്‍ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച്‌ ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കല്‍ന ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കല്‍ന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കില്‍ അവര്‍ക്ക് രാജ്യത്ത് പ്രവേശിച്ചാല്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ ആവശ്യമില്ല.

എന്നാല്‍, ഇത് യാത്ര യാത്ര പുറപ്പെടും മുമ്ബ് അതാത് വിമാനകമ്ബനികളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കല്‍ന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നേരത്തെ നിരവധി ആളുകള്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു.


Latest Related News