Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കേരളത്തിലെ പ്രമുഖ വനിതാ കായിക താരത്തിനെതിരായ സാമ്പത്തിക ക്രമക്കേട് കേസ് ഒതുക്കിത്തീർത്തത് സ്വപ്നാ സുരേഷാണെന്ന് ആരോപണം 

July 13, 2020

July 13, 2020

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻ.ഐ.എയുടെ പിടിയിലായതോടെ പലർക്കും ചങ്കിടിപ്പ് കൂടുകയാണ്.കള്ളക്കടത്തിന് പുറമെ,സ്വപ്നയുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തിയവരിലേക്കെല്ലാം അന്വേഷണ സംഘത്തിന്റെ നോട്ടമെത്തുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്.സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ടെക്നിക്കല്‍ സെക്രട്ടറിയും കസ്റ്റംസ് ഓഫീസറുമായ ഒളിമ്പ്യന്‍ ബോബി അലോഷ്യസുമായി ബന്ധപ്പെട്ട് 2016 ൽ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് കേസാണ് ഇപ്പോൾ സ്വപ്ന സുരേഷുമായി ചേർത്ത് വീണ്ടും വിവാദമാവുന്നത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം കായിക താരത്തിനെതിരായ അഴിമതി ആരോപണക്കേസ് ഒതുക്കി തീർത്തുവെന്ന ഗുരുതരമായ ആരോപണമാണ്  മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ ഉന്നയിച്ചത്.ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനിയോഗം ചെയ്തുവെന്നായിരുന്നു കേസ്. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച്  ലണ്ടനിൽ സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസിന്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതി അവസാനഘട്ടത്തിൽ തേയ്ച്ചുമാച്ചു കളഞ്ഞതിനു പിന്നിൽ സ്വപ്നയുടെ ഇടപെടലായിരുന്നുവെന്നാണ് കണ്ടെത്തൽ.ബോബി അലോഷ്യസിന് ഇംഗ്ലണ്ടില്‍ ബിഎസ് സി  സ്‌പോര്‍ട്സ് സയന്‍സ് പഠിക്കാന്‍ സ്‌പോടര്‍ട്സ് കൗണ്‍സില്‍ ലക്ഷങ്ങൾ അനുവദിച്ചതിൽ ക്രമക്കേടുണ്ട് എന്നായിരുന്നു ആരോപണം.2003ലാണ് ബോബി പണത്തിന് അപേക്ഷിച്ചത്. മൂന്ന് തവണയായി 5 ലക്ഷം രൂപ വീതം കൗണ്‍സില്‍ അനുവദിച്ചു.പഠന ശേഷം തിരച്ചെത്തി ബോബി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ ഹൈ ജംപ് പരിശീലിപ്പിക്കണമെന്നും, പഠനത്തിന് ചെലവാക്കിയ തുകയുടെ കണക്കുകള്‍ ബോധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ ലണ്ടനിൽ എത്തിയ ശേഷം ഭർത്താവുമായി ചേർന്ന് അവിടെ റിക്രൂട്ടിങ് ബിസിനസ് നടത്തുകയായിരുന്നുവെന്ന് കാണിച്ചാണ് പരാതി ഉയർന്നത്.

കൗണ്‍സില്‍ നിരന്തരം കത്തിടപാടുകള്‍ നടത്തിയെങ്കിലും 2010വരെ പഠനത്തെക്കുറിച്ചോ ചെലവാക്കിയ തുകയെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ബോബി സർക്കാരിന് നൽകിയിരുന്നില്ല.ഇതേത്തുടര്‍ന്ന് കൗണ്‍സില്‍ നിയമനടപടിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷവും പലിശയുമടക്കം 24 ലക്ഷം രൂപ തരിച്ചടയ്‌ക്കണമെന്നായിരുന്നു ആവശ്യം. പക്ഷെ നടപടി വെറും കടലാസിൽ ഒരുങ്ങുകയായിരുന്നു.

ഇതേകാലയളവില്‍ നാഷണല്‍ സ്‌പോര്‍ട്സ്  ഡെവലപ്മെന്റ് ഫണ്ടില്‍ നിന്ന് പരിശീലനത്തിനായി ബോബി 34 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റോ ചെലവഴിച്ച തുകയുടെ കണക്കുകളോ ഹാജരാക്കാതെ രണ്ട് വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് പഠിച്ചുവെന്നും എട്ട് ലക്ഷംരൂപ ഇതിനായി ചെലവായെന്നുമാണ് ബോബി കൗണ്‍സിലില്‍ മറുപടി നല്‍കിയത്. ഇതൊന്നും അന്വേഷിക്കാനോ, കൗണ്‍സിലിന് നഷ്‌ടമായ പണം കൈപറ്റാനോ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പകരം ടെക്നിക്കില്‍ ഓഫീസറായി കൗണ്‍സിലില്‍ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.യു.ഡി.എഫ് ഭരണകാലത്ത് നടന്ന ഈ ക്രമക്കേടിനെ കുറിച്ച് പിന്നീട് ഒരു തരത്തിലുള്ള അന്വേഷണവും നടന്നില്ല.പിന്നീട് വീണ്ടും അന്വേഷണം തുടങ്ങാനിരുന്നസമയത്താണ് പിണറായി സർക്കാരിന്റെ കാലത്ത് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിജിപി  ജേക്കബ് തോമസിനെ സർക്കാർ പുറത്താക്കിയതെന്നും ആരോപണമുണ്ട്.

കസ്റ്റംസിൽ ഉദ്യോഗസ്ഥയായ കായികതാരത്തെ സ്വപ്ന സഹായിക്കാനെത്തിയത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രത്യുപകാരം പ്രതീക്ഷിച്ചായിരിക്കുമെന്നാണ് നിഗമനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News