Breaking News
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു |
യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: അന്വേഷണം തുടരാൻ സുപ്രീംകോടതി നിർദേശം

September 13, 2019

September 13, 2019

ന്യുഡൽഹി : നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടേയെന്ന് കോടതി നിലപാടെടുത്തു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.

ഇതോടെ എഫ്.ഐ.ആർ റദ്ധാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് നൽകിയ ഹരജി പിന്‍വലിച്ചു. യു.എന്‍.എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ മുന്‍പിലെത്തിയത്. ‌യു.എന്‍.എയുടെ ഫണ്ടില്‍നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കേസ് തുടരുന്നതിനിടെ പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.ഇതേതുടർന്ന് താൻ ഖത്തറിലുണ്ടെന്ന് അറിയിച്ചു കൊണ്ട് ജാസ്മിൻ ഷാ ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരുന്നു.

 


Latest Related News