Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അനന്തപുരിയിൽ മത്സരം മുറുകും

March 08, 2019

March 08, 2019

തിരുവനന്തപുരം : മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെ തലസ്ഥാനനഗരിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. ഏറെ നാളത്തെ നീണ്ട ചര്‍ച്ചകള്‍ക്കും അഭൂഹങ്ങള്‍ക്കും ശേഷമാണ് മൂന്ന് മുന്നണികളും തിരുവനന്തപുരം മണ്ഡലത്തിലെ  സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

മണ്ഡലം പിടിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കുമ്മനം രാജശേഖരനെ കളത്തിലിറക്കിയതോടെ സംഘ് പരിവാർ ശക്തികൾ ബി.ജെ.പിയിൽ പിടിമുറുക്കാനാണ് സാധ്യത.
കുമ്മനത്തിന്‍റെ തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ വി.മുരളീധരന്‍ പറ‌ഞ്ഞു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.അതേസമയം,  വിജയം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍ പറഞ്ഞു. 
കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്‌ദാന ലംഘനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്തുകാര്‍ വോട്ട് ചെയ്യുമെന്നും സി ദിവാകരന്‍ പ്രതികരിച്ചു.

എന്നല്‍, 10 വര്‍ഷമായി താന്‍ മണ്ഡലത്തില്‍ ചെയ്തു വരുന്ന പദ്ധതികള്‍ തന്നെ വീണ്ടും വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറയുന്നത്.

കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം നേടിയ ശശി തരൂര്‍, ഒപ്പം സംസ്ഥാന ജെപിയുടെ അനിഷേധ്യ നേതാവ് കുമ്മനം രാജശേഖരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുരുപ്പ് ചീട്ട് സി. ദിവാകരന്‍....ഇതോടെ മണ്ഡലത്തില്‍ മത്സരം കടുപ്പമേറുമെന്നും കനത്ത ത്രികോണ മത്സരം കാണാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
 


Latest Related News