Breaking News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു |
കേന്ദ്ര സർക്കാരിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ, പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തരുത്

December 19, 2019

December 19, 2019

രമ്യാ ഗോപിനാഥ്‌,ന്യൂഡൽഹി
ന്യൂ ഡൽഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പോലീസ് അതിക്രമത്തെ മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്ത്യ അപലപിച്ചു. വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്നാണ് ആംനെസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിധേയമാക്കുന്ന വര്‍ഗീയ നിയമമാണ് സി.എ.എ. ഈ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആംനസ്റ്റി വ്യക്തമാക്കി.

സമാധാനപരമായ പ്രതിഷേധം അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ സുഗമമാക്കുക മാത്രമല്ല, പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഈ അവകാശത്തെ മാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പകരം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണെന്നും ആംനസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.

പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.

നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ജനപങ്കാളിത്തമാണ് കാണുന്നത്.രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. ദല്‍ഹിയിലേക്കുള്ള ദേശീയപാത അടച്ചിട്ടുണ്ട്. എന്‍.എച്ച് 47 ഉം മറ്റു പ്രധാന റോഡുകളുമാണ് അടച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയിലേക്ക് എത്താതിരിക്കാനാണ് നടപടി. ഇതിനൊപ്പം ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ റദ്ദാക്കിയിട്ടുണ്ട്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News