Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷം,ഇത്തവണത്തെ ഈദ് വ്യത്യസ്തമായിരിക്കുമെന്ന് ഡോ.അൽഖാൽ 

May 21, 2020

May 21, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇദുല്‍ ഫിത്വര്‍ ദിനത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി  അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആവശ്യപ്പെട്ടു. ജനങ്ങൾ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും ഒഴിവാക്കി പെരുന്നാൾ വീടുകളില്‍ തന്നെ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതെ ഇഫ്താറുകളില്‍ ഒരുമിച്ചുകൂടുന്നത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമിടയിൽ രോഗവ്യാപനം വർധിക്കാനിടയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗതമായി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഇടപഴകുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഈദ്. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കണം.എല്ലാവരും വീട്ടില്‍ തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോകുകയും സാമൂഹികവും ശാരീരികവുമായ അകലം പാലിക്കുകയും വേണം- ഡോ. അല്‍ ഖാല്‍ പറഞ്ഞു  

 രോഗബാധിതരില്‍ 35 ശതമാനം 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഖത്തറിലെ പോസ്റ്റീവ് കേസുകള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്. രോഗം ഭേദമാവുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. രോഗം സുഖപ്പെട്ടവരുടെ എണ്ണം ഈയാഴ്ച്ച 6000 കവിഞ്ഞു. പുതിയ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് ആളുകളെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നുണ്ട്. രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുടെ കാലയളവ് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതു കൊണ്ടാണ് ഇതിന് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭൂരിഭാഗത്തിനും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഗുരുതര ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News