Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
വന്ദേഭാരത് മിഷൻ വഴി കേരളത്തിലേക്ക് വരുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമെന്ന് സംസ്ഥാന സർക്കാർ

June 17, 2020

June 17, 2020

തിരുവനന്തപുരം : ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമെ  വന്ദേഭാരത് മിഷൻ വഴി  നാട്ടിലേക്ക് വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിരബന്ധമാക്കാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചു..മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.ഇതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിരബന്ധമായിരിക്കും. ഇതിനായി പിസിആർ പരിശോധനയക്ക് പകരം ട്രൂ നെറ്റ് പരിശോധന നടത്തിയാൽ മതിയാകുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ ഉയർന്ന പ്രതിഷേധം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനം

ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കുള്ള കോവിഡ് പരിശോധന എളുപ്പമല്ലാത്തതിനാൽ നാട്ടിലേക്കുള്ള മടക്കം ഇതോടെ  ദുഷ്കരമാകും. പകരം സംവിധാനങ്ങൾ ഏർപെടുത്താതെ സംസ്ഥാന സർക്കാർ ഇത്തരത്തിൽ കടുത്ത നിലപാടുകൾ സ്വീകരിച്ചത് വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്കും തിരിച്ചടിയാവും.അതേസമയം,കേരളത്തെക്കാൾ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾക്ക് ഈ നിയമം ബാധകമാവില്ല.ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കുകയോ എംബസി ഇടപെട്ട് ഖത്തറിലെ സർക്കാറുമായി ആലോചിച്ചു പകരം സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ ജൂൺ 20 നു ശേഷം യാത്രചെയ്യാൻ അനുമതി ലഭിച്ച എല്ലാവരുടെയും യാത്ര മുടങ്ങും.

ഇതിനിടെ,ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം നിർബന്ധമാണെന്ന നിർദേശത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി.ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാരിൽ 1.2 ശതമാനം യാത്രക്കാരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും സർക്കാർ വിശദീകരിച്ചു.തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News