Breaking News
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും |
സൗദിയില്‍ എണ്ണവിലയില്‍ പ്രതിമാസ വര്‍ധന ഇല്ല:നഷ്ടം സര്‍ക്കാര്‍ വഹിക്കും

July 11, 2021

July 11, 2021

റിയാദ്:സൗദിയില്‍ പ്രാദേശിക വിപണിയില്‍ എണ്ണവില വര്‍ധനവ് നിയന്ത്രിക്കാന്‍ സല്‍മാന്‍ രാജാവ്് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
ഇനി മാസംപ്രതി വിലവര്‍ധന ഉണ്ടാവില്ല. ഇനി മുതല്‍ ജൂണ്‍ മാസത്തെ വിലയായിരിക്കും പരിഗണിക്കുക.വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നുവരുന്നത്. എല്ലാ മാസവും 11ാം തിയ്യതിയിലാണ് പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കാറുള്ളത്. പുതിയ രാജവിജ്ഞാപനമനുസരിച്ച് ഈ മാസം വിലയില്‍ വര്‍ധനവുണ്ടാവില്ല. ജൂണ്‍ മാസത്തെ വില തന്നെ തുടരും. 91 ഇനം പെട്രോളിന് 2.18 റിയാലും 95  പെട്രോളിന് 2.33 റിയാലുമാണ് ഈടാക്കുക. എണ്ണക്കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും.

 


Latest Related News