Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
സൗദിയിൽ ഷെല്ലാക്രമണം,ജിസാനിൽ ആശുപത്രിക്ക് സമീപം ഗർത്തങ്ങൾ രൂപപ്പെട്ടു 

December 19, 2020

December 19, 2020

ജിസാൻ : സൗദിയിലെ യമൻ അതിർത്തി പ്രദേശമായ ജിസാനിൽ ഹരദ് ജനറൽ ആശുപത്രിക്കു സമീപം ഷെല്ലാക്രമണം. ഹൂതി മിലീഷ്യകൾ യമനിൽ നിന്ന് മൂന്നു ഷെല്ലുകൾ തൊടുത്തുവിട്ടതായാണ് റിപ്പോർട്ട്.ഷെല്ലുകളിലൊന്ന് ഹരദ് ജനറൽ ആശുപത്രിക്കു 197 മീറ്റർ ദൂരെ ഒഴിഞ്ഞ സ്ഥലത്താണ് പതിച്ചത്.മറ്റു രണ്ടു ഷെല്ലുകളും വിവിധ സ്ഥലങ്ങളിലായി ഒഴിഞ്ഞ സ്ഥലങ്ങളിലാണ് പതിച്ചതെന്നും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു.

ചെങ്കടലിന് തെക്ക് ഹൂതി മിലീഷ്യകൾ പാകിയ സമുദ്ര കുഴി ബോംബുകൾ സഖ്യ സേന കഴിഞ്ഞ ദിവസം കണ്ടെത്തി നിർവീര്യമാക്കിയിരുന്നു.ബാപി അൽ മന്ദബ് കടലിടുക്കിൽ സമുദ്ര ഗതാഗത സുരക്ഷക്ക് ഹൂതികൾ ഭീഷണി സൃഷ്ടിക്കുന്നതായി സഖ്യസേന ആരോപിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട ബലിസ്റ്റിക് മിസൈൽ ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയിൽ തകർന്നുവീണിരുന്നു.സിവിലിയൻ കേന്ദ്രത്തിൽ നിന്ന് തൊടുത്തുവിട്ട ബലിസ്റ്റിക് മിസൈൽ 158 കിലോമീറ്റർ പിന്നിട്ട ശേഷം യമനിൽ തന്നെ തകർന്നു വീഴുകയായിരുന്നു.ഇതിനിടെ,ഹൂതികൾ ഒഴിവാക്കി  പുതിയ സര്‍ക്കാര്‍ രൂപീകരിച്ച നടപടി ഹൂതികളെ കൂടുതൽ പ്രകോപിതരാക്കിയതായാണ് റിപ്പോർട്ട്.‌ 

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/FwIAHeOKXjU5KpW8oWwC8C


Latest Related News