Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
കോവിഡ് മരണ ശതമാനം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യം ഖത്തറാണെന്ന് ലോകാരോഗ്യ സംഘടന,ഗൾഫിൽ കോവിഡ് രോഗികൾ നാലരലക്ഷം പിന്നിട്ടു 

July 04, 2020

July 04, 2020

ദോഹ : ആഗോള തലത്തില്‍ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രണ്ടാമത്തെ രാജ്യം ഖത്തറാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.മൊത്തം രോഗബാധിതരുടെ കണക്കുമായി താരതമ്യം ചെയ്ത് തയാറാക്കിയ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് സിംഗപ്പൂരാണ്. 44,479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 26 പേരാണ് സിംഗപ്പൂരിൽ മരണപ്പെട്ടത്. 98,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഖത്തറിൽ ഇന്നലെ വരെ 121 പേർ ചികിത്സയിലിരിക്കെ മരണപ്പെട്ടിട്ടുണ്ട്.0.12 ശതമാനമാണ് മരണ നിരക്ക്.

ഖത്തര്‍, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളിലെ മികച്ച ആരോഗ്യ സംവിധാനങ്ങളാണ് മരണ നിരക്ക് കുറയാൻ കാരണമായതെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച്  ഖത്തറിലെ പ്രാദേശിക  പത്രം റിപ്പോര്‍ട്ട് ചെയ്തു.

വ്യാപകമായ പരിശോധനകളും വൈറസ് ബാധയേറ്റവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ്  നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതാണ് ഖത്തറിന്റെ പ്രത്യേകതയെന്ന് ദോഹ ഹമദ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അല്‍ മുസ്‌ലാമനി ചൂണ്ടിക്കാട്ടി.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 517,340 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.10,720,449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 471,606 ആയി.2889 പേരാണ് കോവിഡ് ചികിത്സയിലിരിക്കെ ഗൾഫിൽ മരണപ്പെട്ടത്.  

ജൂലൈ മൂന്ന് വരെയുള്ള ഗൾഫിലെ കോവിഡ് വിവരങ്ങൾ ഇങ്ങനെ :

സൗദി അറേബ്യ 

രോഗം സ്ഥിരീകരിച്ചവർ : 201801

മരണം : 1802

യു.എ.ഇ 

രോഗം സ്ഥിരീകരിച്ചവർ : 50141

മരണം : 318

ഖത്തർ 

രോഗം സ്ഥിരീകരിച്ചവർ : 98653

മരണം : 121 

ഒമാൻ 

രോഗം സ്ഥിരീകരിച്ചവർ : 43929

മരണം : 193

കുവൈത്ത് 

രോഗം സ്ഥിരീകരിച്ചവർ : 48672

മരണം : 360

ബഹ്‌റൈൻ 

രോഗം സ്ഥിരീകരിച്ചവർ : 28410

മരണം : 95

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News