Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയിൽ ഇന്ന് ഏഴ് കോവിഡ് മരണം,രോഗികൾ 429 പേർ

April 12, 2020

April 12, 2020

റിയാദ് : സൗദിയിൽ ഇന്ന് ഏഴ് പേർ കൂടി കോവിഡ് ബധിച്ച്‌ മരിച്ചതോടെ രാജ്യത്ത് മൊത്തം മരണസംഖ്യ 59 ആയി ഉയർന്നു.ഇവരിൽ രണ്ടു മലയാളികളും ഉൾപെടും. 429 പേര്‍ക്ക് കൂടി ഞായറാഴ്ച  കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4462 ആയി. രോഗമുക്തി നേടിയത് ഇന്ന് 41 പേരാണ്. ഇതോടെ ആകെ രോഗമുക്തി 761 ആയി. നിലവില്‍ 3642 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് മക്കയില്‍ മൂന്ന് പേരും മദീനയില്‍ രണ്ട് പേരും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് മരിച്ചത്. മരണ സംഖ്യ ആകെ മദീനയില്‍ 22, മക്കയില്‍ 14, ജീദ്ദയില്‍ 10, റിയാദില്‍ നാല്, ഹുഫൂഫില്‍ മൂന്ന്, ബുറൈദയില്‍ ഒന്ന് എന്നിങ്ങിനെയാണ്.

റിയാദില്‍ മാത്രം ഇന്ന് 198 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം റിയാദില്‍ 1304 ആയി. മക്കയില്‍ 103 കേസുകള്‍ ഇന്ന് പുതിയതടക്കം ആകെ കേസുകള്‍ 955 ആയി. മദീനയില്‍ ഇന്നത്തെ 73 കേസുകളടക്കം ആകെ കേസുകള്‍ 666 ആയും ഉയര്‍ന്നു. ദമ്മാമില്‍ 10 പേര്‍ക്കും ഖത്തീഫിലും തബൂക്കിലും മൂന്ന് പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ബാക്കി കേസുകള്‍ ഇതര മേഖലയിലാണ്.

കര്‍ഫ്യൂ സമയത്ത് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ പ്രവാസികളടക്കം നിരവധി പേര്‍ക്ക് പതിനായിരം റിയാല്‍ പിഴ ലഭിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News