Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിയിലെ നഗരങ്ങളിൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം 

April 19, 2021

April 19, 2021

റിയാദ് : കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മമന്ത്രാലയം മുന്നറിയിപ്പ് നൽകി.റമദാൻ ആരംഭിച്ച ശേഷം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉത്കണ്ഠയുണ്ടാക്കുന്ന പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.ഇത് അവസാനിപ്പിക്കണമെങ്കിൽ നഗരങ്ങൾ തെരഞ്ഞെടുത്ത് ലോക്ക് ഡൌൺ നടപ്പിലാക്കുകയെ വഴിയുള്ളൂ - ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഹജ്ജ്,ഉംറ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ശൽഹൗബ് ആണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്.

നഗരങ്ങളിലെ ലോക്ക്ഡൗണിനു പുറമെ,ചില മേഖലകളിലെ പ്രവർത്തനങ്ങൾ നിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അപകടങ്ങളെ നിസ്സാരവൽക്കരിക്കരുതെന്നും ജനങ്ങൾ സഹകരിക്കണമെന്നും കടുത്ത നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമലംഘകർക്ക് രണ്ടു വർഷം വരെ തടവും രണ്ടുലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News