Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
സൗദിയിൽ ആശുപത്രി വിടുന്ന കോവിഡ് രോഗവിമുക്തർക്ക് പണവും സമ്മാനങ്ങളും,വാർത്ത വ്യാജമെന്ന് അധികൃതർ 

May 18, 2020

May 18, 2020

റിയാദ് : സൗദിയിൽ കോവിഡ് രോഗവിമുക്തി നേടുന്നവർക്ക് സർക്കാർ പണം നൽകുന്നതായി വ്യാജ വാർത്ത പ്രചരിക്കുന്നു.രോഗവിമുക്തി നേടി മടങ്ങുന്നവർക്ക് സർക്കാർ 1500 സൗദി റിയാൽ സമ്മാനമായി നൽകുന്നതായുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അസീർ ആരോഗ്യ ഡയറക്റ്ററേറ്റിന്റെ ലോഗോയുള്ള ബാഗിൽ നിന്ന് ചോക്ലേറ്റുകളും 1500 റിയാലും പുറത്തെടുക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.ആശുപത്രി വിടുന്ന രോഗികൾക്ക് പണമടക്കമുള്ള സമ്മാനങ്ങൾ നൽകുന്നുവെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ വാർത്ത അസീർ മേഖലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തള്ളി. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അസീർ ഹെൽത്ത് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News