Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
സലാം എയര്‍ മസ്കത്ത് -അബൂദബി സര്‍വിസ് ചൊവ്വാഴ്ച

September 09, 2019

September 09, 2019

മസ്കത്ത്: സലാലക്ക് പിന്നാലെ സലാം എയര്‍ മസ്കത്തില്‍നിന്ന് അബൂദബിയിലേക്ക് സര്‍വിസ് തുടങ്ങുന്നു. ചൊവ്വാഴ്ചയാണ് ആദ്യ സര്‍വിസ്. ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസ് ഉണ്ടാവുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ബിസിനസ് ആവശ്യങ്ങൾക്കായി രണ്ടു സ്ഥലങ്ങളിലേക്കും സന്ദർശനം നടത്തുന്നവർക്കും  പുതിയ സര്‍വിസ് ഉപകരിക്കും.

സലാം എയർ സർവീസ് നടത്തുന്ന  ജി.സി.സിയിലെ ആറാമത്തെ കേന്ദ്രമാണ് അബൂദബി.ദോഹ, ദുബൈ, ജിദ്ദ, റിയാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കും സലാം എയര്‍ നിലവിൽ സര്‍വിസ് നടത്തുന്നുണ്ട്.175 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അബൂദബിയിലേക്ക് സര്‍വിസ് നടത്തുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.


Latest Related News