Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
മസ്കത്തിൽ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കവർച്ച,ജാഗ്രത വേണം

September 05, 2019

September 05, 2019

സംശയം തോന്നിയാൽ പൊലീസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കാന്‍ അനുവാദമുണ്ട്.സിവിലിയന്‍ ഡ്രസിലാണെങ്കില്‍ പ്രത്യേകിച്ച്‌ ഇത് ചോദിച്ചിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാത്തപക്ഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയോ 9999 എന്ന ഹോട്ട്ലൈന്‍ നമ്പറിൽ ബന്ധപ്പെടുകയോ വേണം.
മസ്കത്ത് : മസ്കത്തിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പൊലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തുന്ന ഏഴു പേരെ ഒമാൻ റോയൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.പ്രതികള്‍ ഏതു രാജ്യക്കാര്‍ ആണെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഒറ്റക്ക് സഞ്ചരിക്കുന്ന വിദേശ തൊഴിലാളികളാണ് പലപ്പോഴും ഇത്തരം വ്യാജ പൊലീസുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ദൃക്സാക്ഷികളില്ലെന്ന് ഉറപ്പുള്ള മേഖലകളില്‍ ഇരകളെ തടഞ്ഞ് ബലം പ്രയോഗിച്ച്‌ പണം കൈവശപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുക. വിദേശികളുടെ താമസ സ്ഥലങ്ങളില്‍ അതിക്രമിച്ച്‌ കയറി പിടിച്ചുപറി നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലെല്ലാം പൊലീസ് പ്രതികളെ പിടികൂടിയതായാണ് വിവരം.


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തുന്ന കേസുകളില്‍ കര്‍ശന ശിക്ഷ വ്യവസ്ഥകളാണ് ഒമാന്‍ ശിക്ഷാ നിയമം  വ്യവസ്ഥ ചെയ്യുന്നത്. വിവിധ വകുപ്പുകളിലായി ഒരു മാസം മുതല്‍ മൂന്നുവര്‍ഷംവരെ തടവും 100 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയുമാണ് ഇത്തരം കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് ശിക്ഷ ലഭിക്കുക.


Latest Related News