Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മാൾ ഓഫ് ഖത്തറിലെ ചില്ലറ വിൽപന സ്ഥാപനങ്ങൾ തുറക്കാൻ അനുമതി,വാരാന്ത്യങ്ങളിൽ വിലക്ക് 

July 06, 2020

July 06, 2020

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് ദോഹയിലെ മാൾ ഓഫ് ഖത്തറിലെ എല്ലാ ചില്ലറ വിൽപന ഔട്ലെറ്റുകളും തുറന്നു.കോവിഡ് നിയന്ത്രണത്തിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. രാവിലെ 9 മണിക്കാണ് മാൾ ഓഫ്‌ ഖത്തർ തുറക്കുക. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മണി മുതൽ തുറന്നു പ്രവർത്തിക്കാൻ മാൾ ഓഫ്‌ ഖത്തറിലെ ചില്ലറ വിൽപന ഔട്ലെറ്റുകൾക്ക് അനുമതിയുണ്ട്. റെസ്റ്റോറന്റുകൾക്കും കഫെകൾക്കും ഹോം ഡെലിവറി,ടേക് എവേ സേവനങ്ങൾ മാത്രമാണ് അനുവദിക്കുക. എന്നാൽ വാരാന്ത്യങ്ങളിൽ മാളിലെ ചില്ലറ വിൽപന സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. മാളിലെ ഫാർമസികളും ഹൈപ്പർ മാർക്കറ്റും വാരാന്ത്യങ്ങളിലും രാത്രി 11 വരെ പ്രവർത്തിക്കും.12 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാളിൽ പ്രവേശനം അനുവദിക്കില്ല.

രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ ഒന്ന് മുതലാണ് രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്നത്. അതേസമയം,വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പ്രവർത്തിക്കില്ല.സൂഖ് വാഖിഫ് ഉൾപ്പെടെയുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്കും കഫെകൾക്കും നിശ്ചിത എണ്ണം ആളുകളെ മാത്രം പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News