Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
മെട്രോ റെഡ്‌ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകൾ കൂടി ഡിസംബർ പത്തിന് തുറക്കും

December 06, 2019

December 06, 2019

ദോഹ : ദോഹ മെട്രോ റെഡ്‌ലൈനിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളം ഉൾപെടെ അവശേഷിക്കുന്ന നാല് സ്റ്റേഷനുകൾ കൂടി ഈ മാസം പത്തിന് തുറക്കുമെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് പുറമെ,കത്താറ,ഖത്തർ യൂണിവേഴ്‌സിറ്റി, ലുസൈൽ എന്നീ സ്റ്റേഷനുകളാണ് തുറക്കുന്നത്. ഡിസംബർ പത്ത് ചൊവ്വാഴ്ച ഗ്രീൻ ലൈൻ മെട്രോ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതോടോപ്പമാണ് റെഡ് ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകളും യാത്രക്കാർക്കായി തുറക്കുന്നത്.

ലുസൈൽ മുതൽ അൽ വക്ര വരെ നീളുന്ന റെഡ്‌ലൈൻ കഴിഞ്ഞ മെയിലാണ് പ്രവർത്തനം തുടങ്ങിയത്. ഗ്രീൻ ലൈനിൽ മൊത്തം 11 സ്റ്റേഷനുകളാണ് ഉള്ളത്. മൻസൂറ,മുശൈരിബ്,അൽ ബിദ,വൈറ്റ് പാലസ്,ഹമദ് ഹോസ്പിറ്റൽ,മിസൈല,റയാൻ അൽ ഖദീം, അൽ ശഖബ്,ഖത്തർ നാഷണൽ ലൈബ്രറി,എജുക്കേഷൻ സിറ്റി എന്നിവ പിന്നിട്ട് അൽ റിഫയിൽ സർവീസ് അവസാനിക്കും.


Latest Related News