Breaking News
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരൻ; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം | ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി  | താലിബാനുമായുള്ള സമാധാന ചര്‍ച്ചയിലെ 'അഴിയാക്കുരുക്കുകള്‍' അഫ്ഗാനിസ്ഥാനെ ആശങ്കപ്പെടുത്തുന്നു | 'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി | സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം | ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി  | ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ  | ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍ | ഖത്തറിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച വീണ്ടും തുറക്കും | കോവിഡിന് ശമനമില്ല,ദുബായിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു |
രമേശ് ചെന്നിത്തലയ്ക്കും ഡോ. എം.കെ മുനീറിനും കൊവിഡ് സ്ഥിരീകരിച്ചു

December 23, 2020

December 23, 2020

തിരുവനന്തപുരം, കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീറിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. 

രമേശ് ചെന്നിത്തലയെ നിരീക്ഷിണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിലായിരുന്നു. 


Also Read: ട്രംപ് അധികാരമൊഴിയും മുമ്പ് അഞ്ചാമത്തെ മുസ്‌ലിം രാജ്യവുമായി ഇസ്രയേല്‍ നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് മന്ത്രി


കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എം.എല്‍.എയായ മുനീര്‍ തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. 

നേരത്തേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുധീരന് കൊവിഡ് ബാധിച്ചത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇരുവരും അടുത്തടുത്തായിരുന്നു ഇരുന്നത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് വി.എം സുധീരന്‍ ഇപ്പോള്‍.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News