Breaking News
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത | യു.എ.ഇയിൽ മഴ; സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് മുനിസിപ്പാലിറ്റി | കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു  | ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു  | ഖത്തറിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | കെ.എം.സി.സി. ഖത്തർ വനിതാ വിങ് ‘ഹെർ ഇംപാക്ട് സീസൺ-1’ തുടക്കമായി  |
ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച റമദാൻ വ്രതാരംഭം 

April 11, 2021

April 11, 2021

റിയാദ്: സൗദി അറേബ്യയിൽ ഒരിടത്തും മാസപിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റംസാന്‍ ഒന്ന് വ്രതാരംഭം മമറ്റന്നാള്‍ ചൊവ്വാഴ്ച  മുതല്‍ ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് നാളെ ഉണ്ടാകുമെന്ന് കരുതുന്നു.

സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും മാസപിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ ചൊവ്വാഴ്ച റമദാൻ  ആരംഭിക്കും. 

അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ പ്രൊഫ. ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സൂര്യാസ്തമയത്തിന് 29 മിനുട്ട് ചന്ദ്രന്‍ അസ്തമിക്കും. അതിന് ശേഷം ചന്ദ്രോദയം ഉണ്ടാകില്ല. അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. അദ്ദേഹം പറഞ്ഞു.സുപ്രീം കോടതിയുടേയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ പുറത്തിറക്കും.

വിശുദ്ധ റമദാൻ മാസം ഖത്തറിൽ ചൊവ്വാഴ്ച (ഏപ്രിൽ 13) ആരംഭിക്കുമെന്ന് ഔകാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ചയായിരിക്കും ശഅബാൻ മാസത്തിന്റെ അവസാന ദിവസം. ചൊവ്വാഴ്ച വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കും, ഔകാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

മാസപ്പിറവി കമ്മിറ്റി ഞായറാഴ്ച വൈകുന്നേരം യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

യു.എ.ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ചൊവ്വ്ഴ്ച തന്നെയായിരിക്കും റമദാൻ വ്രതാരംഭം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News