Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഖസ്സെം സുലൈമാനിയുടെ പകരക്കാരൻ 

January 20, 2020

January 20, 2020

തെഹ്റാൻ : ഇറാൻ ഖുദ്സ് സേനാ കമാൻഡർ ഖസ്സെം സുലൈമാനിയുടെ വധത്തിന് തക്കതായ പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റ കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി വീണ്ടും മുന്നറിയിപ്പ് നൽകി. ഭീരുക്കളെപ്പോലെയാണ് അമേരിക്കന്‍ സൈന്യം ഖസ്സെം സുലൈമാനിയെ വധിച്ചതെന്നും അമേരിക്കയോട് ആണുങ്ങളെപ്പോലെ പകരം ചോദിക്കുമെന്നും ഇസ്മയില്‍ഖാനി പറഞ്ഞു.  

ജനുവരി മൂന്നിനാണ് യു.എസ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖസ്സെം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഷിയ സേനയായ പി.എം.എഫ് തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസുള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍  അന്ത്യോപചാര ചടങ്ങില്‍ പറഞ്ഞിരുന്നു.


Latest Related News