Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ക്വറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കണമെന്ന നിർദേശത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നു 

May 27, 2020

May 27, 2020

ദോഹ : വിദേശത്തുനിന്ന് തിരിച്ചുവരുന്നവര്‍ ക്വാറന്‍റീന്‍ ചെലവുകള്‍ വഹിക്കണമെന്ന കേരള സര്‍ക്കാറിെന്‍റ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാവുന്നു.. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനുപോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ചിരുന്നവരാണ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്. ടിക്കറ്റ് ചെലവ് അവര്‍ വഹിക്കണമെന്ന തീരുമാനത്തില്‍പോലും നിരാശയും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിൽ ഏഴുദിവസത്തെ ക്വറന്റൈൻ ചെലവുകൾ കൂടി വഹിക്കണമെന്ന നിർദേശം പ്രവാസികൾക്ക് ഇരുട്ടടിയാവും.

സർക്കാർ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രവാസികളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്.. ഇടതുപക്ഷ അനുഭാവികളായ പ്രവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

സർക്കാരിന്റെ തീരുമാനം  അംഗീകരിക്കാനാവില്ലെന്ന് ഖത്തർ കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.കേരളത്തിൽ തിരിച്ചെത്തുന്നവരെ  ക്വാറന്‍റീന്‍ ചെയ്യാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒഴിവാകുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിര്‍വഹിക്കാന്‍ കഴിയില്ലെന്ന  പ്രഖ്യാപനത്തിന് തുല്യമാണെന്നും കൾച്ചറൽ ഫോറം വ്യക്തമാക്കി.കേരള സര്‍ക്കാറിൻറെ നിലപാടില്‍ ഇന്‍കാസ് ഖത്തറും പ്രതിഷേധിച്ചു. രണ്ടുലക്ഷം പ്രവാസികളെ ക്വറന്‍റീന്‍ ചെയ്യാന്‍ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികൾ തിരിച്ചെത്തി തുടങ്ങിയതോടെ  നിലപാട് മാറ്റുകയാണെന്നും ഇത് തികച്ചും അപലപനീയമാണെന്നും  ഇന്‍കാസ് പ്രതികരിച്ചു.പ്രവാസലോകത്തുനിന്ന് നാട്ടില്‍ മടങ്ങിയെത്തുന്നവരില്‍നിന്ന് ക്വാറന്‍റീന്‍ ചാര്‍ജ് ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്വാറന്‍റീന്‍ ചാര്‍ജ് ഈടാക്കാനുള്ള നടപടിയില്‍നിന്ന് സർക്കാർ  പിന്‍വാങ്ങണമെന്നും തീരുമാനത്തിനെതിരെ പ്രവാസ ലോകത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയരണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു.വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ കെ.എംസിസി ഘടകങ്ങളും രംഗത്തുണ്ട്. ഗൾഫിൽ നിന്നും തിരിച്ചെത്തിയവർ ഏഴു ദിവസം നിർബന്ധമായും സർക്കാർ ക്വറന്റൈനിൽ കഴിയണമെന്നും ഇതിന് പണം നൽകേണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.ലക്ഷക്കണക്കിന് പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം,ഖത്തറില്‍ ഓണ്‍ അറൈവല്‍, വിസിറ്റ് വിസകളില്‍ വന്ന് കോവിഡ് മൂലം കുടുങ്ങി പോവുകയും ദൈനം ദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും കഴിയുന്നത്. നാടണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലര്‍ക്കും നല്‍കുന്നത്.ഈ സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിൽ നാട്ടിലെത്താൻ കഴിഞ്ഞാൽ തന്നെ ക്വറന്റൈൻ ചെലവുകൾ കൂടി എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രവാസികൾ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News