Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വെള്ളം ഇനി കരുതലോടെ വേണം,ഖത്തറിൽ വെള്ളക്കരം ഇരുപത് ശതമാനം വർധിക്കും 

December 13, 2020

December 13, 2020

ദോഹ : ഖത്തറിൽ വെള്ളം ഉപയോഗിക്കുമ്പോൾ ഇനി കരുതൽ വേണം.2021 ജനുവരി മുതൽ ജല ഉപഭോഗനിരക്കിൽ 20 ശതമാനം നിരക്ക് വർധനവ് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.മലിനജലം നീക്കം ചെയ്യാനുള്ള ചെലവ് കൂടി വെള്ളത്തിൻറെ ബില്ലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് ബിൽ തുക വർധിക്കുന്നത്.

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും (കഹ്‌റാമ) സഹകരിച്ചാണ് പ്രതിമാസമുള്ള വെള്ളത്തിന്റെ ബില്ലിനൊപ്പം 20 ശതമാനത്തിന് തുല്യമായ തുക മലിനജല നിര്‍മ്മാര്‍ജ്ജന സേവനത്തിനുള്ള ഫീസായി ഈടാക്കാന്‍ തീരുമാനിച്ചത്. 2021 ഫെബ്രുവരിയില്‍ ലഭിക്കുന്ന ജനുവരി മാസത്തെ ബില്ല് മുതലാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വരിക.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഷ്ഗാൽ നല്‍കുന്ന വിവിധ സേവനങ്ങളുടെ ഫീസ് നിര്‍ണ്ണയിക്കുന്നതിനായി മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ഈ വര്‍ഷം ജനുവരിയില്‍ പുറപ്പെടുവിച്ച പ്രമേയം (നമ്പര്‍ 211) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിലവര്‍ധനവ്.

'സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ജല ഉപഭോഗം യുക്തിസഹമാക്കുന്നതിനും രാജ്യത്തെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായാണ് നിരക്ക് വർധനവിലൂടെ ലക്ഷ്യമിടുന്നത്.' -അഷ്ഗാൽ  വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ഖത്തരി പൗരന്മാര്‍ക്ക് നിരക്ക് വർധന ബാധകമാവില്ല. ഖത്തരികളല്ലാത്ത ഖത്തര്‍ നിവാസികള്‍ക്ക് പ്രതിമാസ ജല ബില്ലിന്റെ 20 ശതമാനത്തിന് തുല്യമായ തുക സേവന ഫീസായി കണക്കാക്കും. ഉദാഹരണത്തിന് 300 റിയാലാണ് ബില്‍ തുക എങ്കില്‍ അതിനൊപ്പം മലിനജല നിര്‍മ്മാര്‍ജ്ജന സേവനത്തിനുള്ള ഫീസായി 60 റിയാല്‍ കൂടി അധികമായി ചേര്‍ക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News