Breaking News
മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യ 'അറസ്റ്റിൽ' : ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥ,ടെലിഫോൺ ഇന്റർനെറ്റ് സേവനങ്ങൾ റദ്ധാക്കി  

December 19, 2019

December 19, 2019

രമ്യാ ഗോപിനാഥ്‌,ന്യൂഡൽഹി / ജി.വിശ്വനാഥ്,തിരുവനന്തപുരം 
 

ഡൽഹിയിൽ മെട്രോസ്റ്റേഷനുകൾ അടച്ചു. ടെലിഫോൺ - ഇന്റർനെറ്റ് സേവനങ്ങൾ റദ്ധാക്കി. പലയിടങ്ങളിലും നിരോധനാജ്ഞ.പ്രമുഖ ഇടതുനേതാക്കളെയും ചരിത്രകാരൻ രാമചന്ദ്രഗുഹയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡൽഹിയിൽ സ്‌കൂളുകളും കോളേജുകളും താൽക്കാലിക ജയിലുകളാക്കി മാറ്റുന്നു.

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധം കത്തിപ്പടരുന്നു.ഡൽഹി,മുംബൈ,ബംഗളുരു,ഹൈദരാബാദ്,ഛത്തീസ്ഗഢ്,ബിഹാർ,ഉത്തർപ്രദേശ്,കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധത്തെ നേരിടാൻ കൂട്ട അറസ്റ്റുകൾ നടക്കുകയാണ്. ഡൽഹിയിൽ പോലീസ് വിലക്കുകൾ ലംഘിച്ച് ആയിരങ്ങളാണ് ചെങ്കോട്ടയിലേക്ക് ഒഴുകിയെത്തുന്നത്. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ,ഇടതുനേതാക്കളായ സീതാറാം യെച്ചൂരി,വൃന്ദാ കാരാട്ട്,ഡി.രാജ,ആനി രാജ എന്നിവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഡൽഹിയിൽ ഒട്ടുമിക്ക മെട്രോ സ്റ്റേഷനുകളും പ്രധാന റോഡുകളും അടച്ചു. ടെലിഫോൺ,ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ  വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇവിടെ അർധസേനാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്‌കൂളുകളും കോളേജുകളും താൽകാലിക ജയിലുകളാക്കി മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയവരേയും അറസ്റ്റു ചെയ്തു. ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചെങ്കോട്ട പരിസരത്തേക്ക് ജാമിഅയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കണക്കിലെടുത്ത് ഡൽഹിയിലെ മിക്ക മെട്രോ സ്‌റ്റേഷനുകളും അടച്ചു. എന്നാൽ ഒട്ടോയിലും മറ്റുമായി വിദ്യാർത്ഥികൾ മാർച്ച് നടക്കുന്ന പ്രദേശത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. മാർച്ചിനെത്തിയവരെ പ്രത്യേകം ടൂറിസ്റ്റ് ബസുകൾ തരപ്പെടുത്തിയാണ് പൊലീസ് പരിസരത്ത് നിന്ന് നീക്കുന്നത്. വിദ്യാർത്ഥികളെ നീക്കുന്നതിനായി അൻപതോളം ടൂറിസ്റ്റ് ബസുകൾ എത്തിയിട്ടുണ്ട്. നൂറിലധികം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചെങ്കട്ടയിലേക്കുള്ള റോഡുകളെല്ലാം അടച്ചു.

പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ,ഇടതുനേതാക്കളായ സീതാറാം യച്ചൂരി,വൃന്ദാ കാരാട്ട്,ഡി.രാജ,ആനിരാജ എന്നിവരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധിയുടെ പോസ്റ്റര്‍ കയ്യില്‍ വച്ചതിനും ഭരണഘടനയെക്കുറിച്ച് സംസാരിച്ചതിനുമാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും സമാധാനപരമായ പ്രതിഷേധത്തെ പോലും അമിത്ഷാ ഭയക്കുകയാണെന്നും രാമചന്ദ്രഗുഹ പ്രതികരിച്ചു.

ഡല്‍ഹിയില്‍ ടെലിഫോൺ - ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തിവെപ്പിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ സര്‍വീസുകളാണ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് എയര്‍ടെല്‍ കമ്പനി അറിയിച്ചു. കോള്‍, ഇന്റര്‍നെറ്റ്, മെസേജ് സംവിധാനങ്ങളും നിറുത്തിവെച്ചതായും എയര്‍ടെല്‍ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് എല്ലാ സര്‍വീസുകളും നിർത്തിവെച്ചത്.

പാട്നയിലും ചണ്ഡീഗണ്ഡിലും ശക്തമായ പ്രതിഷേധമാണ് പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്നത്. യു.പിയില്‍ നിരോധനാജ്ഞ ലംഘിച്ച് സമാജ്‍വാജി പാര്‍ട്ടിയും പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയത്.പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ബംഗളൂരുവും മംഗലാപുരവും ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇടതുനേതാക്കളെ അറസ്റ്റുചെയ്ത സംഭവത്തിൽ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നടത്തുന്ന രാജ്ഭവൻ മാർച്ച് അക്രമാസക്തമായി.പോലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.കേരളത്തിൽ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ഡി.വൈ.എഫ്.ഐ ലോങ്ങ് മാർച്ചുകൾ നടത്തുകയാണ്. തൃശൂരിലും കണ്ണൂരിലും നടക്കുന്ന പ്രതിഷേധ റാലികളിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഇൻഫോപാർക്കിലെ ടെക്കി സമൂഹവും പ്രതിഷേധവുമായി നിരത്തിലിറങ്ങി. "We are all equal. Respect the Indian constitution" എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കൊണ്ടാണ് കാക്കനാട് ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി മൗന ജാഥ സംഘടിപ്പിച്ചത്.

ദേശീയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച, മദ്രാസ് സർവകലാശാല വിദ്യാര്‍ഥികളെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്ത് നീക്കി. ഇന്നലെ രാത്രി പതിനൊന്നരയോടെ ക്യാമ്പസിനകത്ത് കയറിയാണ് പൊലീസ് നടപടിയെടുത്തത്. നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. അറസ്റ്റിലായ വിദ്യാർഥികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

പ്രതിഷേധക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഡൽഹിയിലെ സ്‌കൂളുകളും കോളേജുകളും താത്കാലിക ജയിലുകളാക്കി മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.


Latest Related News