Breaking News
ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം |
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടു ചെയ്യാം,ഈ മാസം 12 മുതൽ പേരു ചേർക്കാം 

August 09, 2020

August 09, 2020

അബ്ദുൽ റഊഫ് കൊണ്ടോട്ടി 

ദോഹ : വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ പ്രവാസികൾ അടക്കമുള്ളവർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ ആഗസ്റ്റ് 12 മുതൽ അവസരം ഒരുങ്ങുന്നു.പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നേരത്തെ 2020 ജനുവരിയിൽ അവസരം നൽകിയിരുന്നെങ്കിലും വളരെ കുറച്ചു പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 

നേരത്തെ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (NVSP) വഴി പേരു ചേർത്ത് വോട്ടറായവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെങ്കിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടിവരും.

ഇതിനായി  Online Addition for Pravasi Voters എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള അഡ്രസ്സ് ഉൾകൊള്ളുന്ന പഞ്ചായത്ത്  - മുൻസിപ്പാലിറ്റി - കോർപറേഷൻ വാർഡിലാണ് വോട്ടറായി രജിസ്റ്റർ ചെയ്യേണ്ടത്.

തങ്ങളുടെ ജില്ല, പ്രാദേശിക ഭരണ സ്ഥാപനം( പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപറേഷൻ) വാർഡ്, പോളിംഗ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങളും, പാസ്പോർട്ടിലുള്ള വീട്ടു പേര്, വീട്ടുനമ്പർ, താമസ സ്ഥലം, പോസ്റ്റ് ഓഫീസ്, താലൂക്ക്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് അനുവദിച്ച കേന്ദ്രം,വിസ സംബന്ധമായ വിവരങ്ങൾ എന്നിവ നൽകുക.

ഓൺലൈനിൽ വിവരങ്ങൾ നൽകിയ ശേഷം പ്രിൻറ് എടുക്കുക.

ഓൺലൈനിൽ നൽകിയ പാസ്പോർട്ട് വിവരങ്ങളുടെയും വിസ അടിച്ച പേജ്, ഫോട്ടോ അടങ്ങിയ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവയും ഓൺലൈൻ വിവരങ്ങളുടെ പ്രിൻറ് ചെയ്ത കോപ്പികളും സഹിതം സംസ്ഥാനത്തെ താമസസ്ഥലം ഉൾക്കൊള്ളുന്ന ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് തപാൽ വഴിയോ നേരിട്ടോ നൽകണം.

ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പലിറ്റികളിലും അതത് സെക്രട്ടറിമാരും, കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.

പ്രവാസി വോട്ടറായി പേര് ചേർക്കപ്പെട്ടാൽ അതത് സ്ഥലങ്ങളിൽ നേരിട്ടെത്തി ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാവുന്നതാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടും ഗൾഫിലേക്ക് തിരിച്ചുവരാനാകാതെ നാട്ടിൽ കഴിയുന്നവരും നിരവധിയാണ്. ഈ ഘട്ടത്തിൽ നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ നിർണായക ഘടകമായ തെരഞ്ഞെടുപ്പിൽ പങ്കാളികളാവാൻ ലഭിക്കുന്ന അവസരം പ്രവാസികൾ പാഴാക്കാതിരിക്കുക.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News