Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
അറബ് ലോകത്തെ ഇസ്രായേൽ വിരോധത്തെ കടന്നാക്രമിച്ച് മൈക് പോംപിയോ,ബഹിഷ്കരണം കാൻസറാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി

November 19, 2020

November 19, 2020

ജറൂസലേം: ഫലസ്തീന്റെ പേരില്‍ നടത്തുന്ന ഇസ്‌റാഈല്‍ ബഹിഷ്‌കരണത്തെ ജൂതവിരുദ്ധ നീക്കമായി യു.എസ് കണക്കാക്കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇസ്‌റാഈല്‍ ബഹിഷ്‌കരണം ഒരു തരം കാന്‍സറാണെന്നും പോംപിയോ പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ജറൂസലേമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.

ഫലസ്തീനിന്റെ അവകാശങ്ങള്‍ അനുവദിച്ചുകിട്ടുന്നതിനായി ഇസ്‌റാഈലിന്റെ ഉല്‍പന്നങ്ങളടക്കം ബഹിഷ്‌കരിച്ചുള്ള ജനകീയ നീക്കത്തിനെതിരേയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രസ്താവന. ഇസ്‌റാഈലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഉല്‍പന്നങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കാനാണ് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ആഹ്വാനങ്ങള്‍ നടന്നിരുന്നത്.

അമേരിക്കയില്‍ പുതിയ ഭരണകൂടം ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പോംപിയോ ഇസ്‌റാഈലിലെത്തിയത്. ഇതിനിടെ, സിറിയയില്‍ നിന്ന് ഇസ്‌റാഈല്‍ അന്യായമായി  പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളും  അദ്ദേഹം സന്ദര്‍ശിക്കുന്നുമുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News