Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ നിന്ന് ലെന മോൾ വിളിച്ചു,വല്യമ്മച്ചിക്ക് പിറന്നാൾ കേക്കുമായി കേരളാ പോലീസ് കയ്പമംഗലത്തെ വീട്ടിലെത്തി

April 28, 2020

April 28, 2020

ഫോട്ടോ : മലയാള മനോരമ 

ദോഹ : കോവിഡ് കാലത്ത് നന്മയുടെയും മനുഷ്യപ്പറ്റിന്റെയും മികച്ച മാതൃകയായി കേരളാ പോലീസ്. ഏറ്റവുമൊടുവിൽ തൃശൂർ കയ്പമംഗലത്ത് നിന്നാണ് കേരളാ പോലീസിന്റെ സഹജീവി സ്നേഹത്തിന്റെ നന്മയുള്ള വാർത്തയെത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ തൃശൂര്‍ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഖത്തറില്‍ നിന്ന് ഫോണ്‍ കോള്‍ എത്തി.ഫോണെടുത്ത എഎസ്‌ഐ സജിപാല്‍ ഫോണിലൂടെയുള്ള ആവശ്യം കേട്ട് അമ്പരന്നു.നാട്ടിൽ വല്യമ്മച്ചിയുടെ പിറന്നാളാണ്,ഒരു കേക്ക് വീട്ടിലെത്തിക്കാമോ എന്നായിരുന്നു ഖത്തറിൽ നിന്നുള്ള കൊച്ചുമിടുക്കിയുടെ ചോദ്യം.കുട്ടിയുടെ രക്ഷിതാക്കളും പൊലീസിനോട് സംസാരിച്ചു. ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്‌കൂളിന് സമീപം എലുവത്തിങ്കല്‍ തോമസ് ഫ്രാന്‍സിസ്-ജാന്‍സി ദമ്പതികളുടെ മകളാണ് സ്മര്യ. ഇവരും ഭര്‍ത്താവും മൂന്നു കുട്ടികളും ഖത്തറിലാണ് താമസം. ഞായറാഴ്ച അമ്മ ജാന്‍സിയുടെ 60ാമത് പിറന്നാളിന് കുടുംബമൊന്നിച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ഡൗൺ ആഗ്രഹങ്ങൾക്ക് താഴിട്ടത്.

പിറ്റേന്നു രാവിലെ കേക്കുമായി പൊലീസ് വീട്ടില്‍ എത്തി. പൊലീസിനെ കണ്ടപ്പോള്‍ മുത്തശിയും കുടുംബവും ആദ്യമൊന്ന് അമ്പമ്പരന്നെങ്കിലും കാര്യങ്ങൾ പോലീസ് വിശദീകരിച്ചപ്പോൾ മുത്തശ്ശിക്കും വീട്ടിലുള്ളവർക്കും നിറഞ്ഞ സന്തോഷം.പൊലീസ് കേക്കുമായി വീട്ടിലേക്ക് പോകുന്നതും കേക്ക് നല്‍കുന്നതും വീഡിയോ കോള്‍ വഴി തല്‍സമയം പൊലീസ് ഖത്തറിലെ കുടുംബത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. മുത്തശിയും കുടുംബവും പൊലീസിനു നന്ദിപറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചാണ് ജനമൈത്രി പൊലീസ് വീട്ടിൽ നിന്ന് മടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News